നെല്‍വിത്ത് നല്‍കാന്‍ വിത്തുത്പാദന കേന്ദ്രം നടപടി സ്വീകരിക്കണമെന്ന്
പടിഞ്ഞാറങ്ങാടി: കര്‍ഷകര്‍ക്കാവശ്യമായ നെല്‍ വിത്ത് നല്‍കാന്‍ വിത്തുല്‍പാദന കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തില്‍ കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം അലി കുമരനെല്ലൂര്‍ ആവശ്യപ്പെട്ടു. പല പാടശേഖര സമിതികള്‍ക്കും നാമ മാത്രമായ തോതിലാണ് വിത്ത് ലഭിച്ചത്. പത്ത് ടണ്‍ അപേക്ഷിച്ച കൃഷി ഭവനുകള്‍ക്ക് പകുതി മാത്രമാണ് കെ.എസ്.എസ്.ഡി.എ നല്‍കിയത്. അതും കര്‍ഷകര്‍ ആവശ്യപ്പെട്ട വിത്ത് അല്ലതാനും പടിഞ്ഞാറന്‍ മേഖലയില്‍ രണ്ടാം വിള ഇറക്കേണ്ട സമയമായിട്ടും വിത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പ്രധാനം കര്‍ഷകര്‍ക്കാവശ്യമായ നെല്‍ വിത്തുകള്‍ ബന്ധപ്പെട്ട അതോറിറ്റി യഥാസമയം കര്‍ഷകര്‍ക്ക് എത്തിക്കലാണ്. ഇതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, വിത്ത് ക്ഷാമം പരിഹരിക്കണമെന്നും, 2008ന് മുമ്പ് പരിവര്‍ത്തനം ചെയ്ത ഭൂമി ആറ് ഡേറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം നീട്ടണമെന്നും, തണ്ണീര്‍ തട നിയമ പ്രകാരം ഡാറ്റാ ബാങ്ക് തയ്യാറാക്കിയപ്പോള്‍ വയലോ, തണ്ണീര്‍ത്തടമോ അല്ലാത്ത ഭൂമിയും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടു. ഇത് തിരുത്താനുള്ള അപേക്ഷകളാണ് മുപ്പത് വരെ കൃഷിഭവനുകളില്‍ സ്വീകരിച്ചു തുടങ്ങിയത്. ഡാറ്റാ ബാങ്ക് ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും അലി കുമരനെല്ലൂര്‍ ആവശ്യപ്പെട്ടു.
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ മാസത്തില്‍ നാലാമത്തെ ചൊവ്വാഴ്ച്ച വികലാംഗ ബോര്‍ഡ് ചേരുവാനും തീരുമാനമായതായി ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹിമാന്‍ അറിയിച്ചു.
വികലാംഗര്‍ക്ക് ജോയിന്റ് ആര്‍.ടി.ഒ ഓഫിസിന്റെ ഇരുനില കയറി ലൈസന്‍സ് ടെസ്റ്റ് എഴുതാനുള്ള വിഷമം കണക്കിലെടുത്ത് മാസത്തില്‍ ഒരിക്കല്‍ ഇവര്‍ക്കായി തഴെ നിലയില്‍ സൗകര്യം ഒരുക്കാനും തീരുമാനമായി. താലൂക്ക് വികസന സമിതിയില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അസാന്നിദ്ധ്യം സഭ ഗൗരവമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പങ്കെടുക്കാത്തവരുടെ പട്ടിക ജില്ലാ കലക്ടര്‍ക്ക് കൈമാറാന്‍ അധ്യക്ഷനായ മുഹ്‌സിന്‍ എം.എല്‍.എ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, തഹസില്‍ദാര്‍ കെ.ആര്‍ പ്രസന്നകുമാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ശ്രീജിത്ത്, സെയ്ത് മുഹമ്മദ്, കിഷോര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."