HOME
DETAILS

എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിക്കാം

  
backup
December 31 2019 | 01:12 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%95-3

 


അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന് ധനകാര്യ വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനത്തെ ലൈഫ് മിഷന്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഭൂമി-ഭവന രഹിതര്‍ക്ക് സ്ഥലംവാങ്ങി ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിലെ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനാണ് നടപടി. നിലവില്‍ ഒരുവര്‍ഷത്തില്‍ അഞ്ചുകോടി രൂപയാണ് നിയോജക മണ്ഡല ആസ്തിവികസന ഫണ്ടായി എം.എല്‍.എമാര്‍ക്ക് നല്‍കുന്നത്. ഇവ മറ്റു പദ്ധതികള്‍ക്ക് വിനിയോഗിക്കാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നില്ല.
ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിന് 50 ശതമാനത്തിന് മുകളില്‍ ആസ്തിവികസന ഫണ്ടാണ് വിനിയോഗിച്ചതെങ്കില്‍ കെട്ടിടത്തിന് പേര് നല്‍കുമ്പോള്‍ എം.എല്‍.എ ആസ്തിവികസന ഫണ്ട് എന്ന് ചേര്‍ക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 3,37,416 പേരാണ് ഭൂരഹിത-ഭവന രഹിതരായുള്ളത്. ഇവര്‍ക്ക് താമസിക്കാനാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്താനുള്ള സാമ്പത്തിക ബാധ്യതയില്‍ കുടുങ്ങിയിരിക്കുകയാണ് തദ്ദേശസ്ഥാപനങ്ങള്‍. കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള ഫണ്ട് സ്ഥലം വാങ്ങാന്‍ വിനിയോഗിക്കേണ്ട ഗതികേടാണിപ്പോഴുള്ളത്. അതിനാല്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും മൂന്നാംഘട്ട ലൈഫ് മിഷന്‍ പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്.സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍ 2,30,364 പേരാണ് ഭൂമിയും വീടുമില്ലാത്തവരായുള്ളത്. നഗരസഭകളില്‍ 49,044 പേരും കോര്‍പറേഷനുകളില്‍ 58,008 പേരുമാണുള്ളത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago