'സഞ്ചികള്‍ വീടുകളിലേക്ക് ' പദ്ധതി ആരംഭിച്ചു
കണ്ണൂര്‍: നിയമസഭാ മണ്ഡല വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 40000 വീടുകളില്‍ സ്വാശ്രയ രീതിയില്‍ രണ്ട് ലക്ഷം തുണി സഞ്ചി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കാഞ്ഞിരോട് തെരുവില്‍ നടന്ന പരിപാടി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമൊപ്പം ഗൃഹസന്ദര്‍ശനം നടത്തി സഞ്ചിയാക്കി മാറ്റാന്‍ പറ്റുന്ന തുണികള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ശേഖരിച്ചു. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന നേരിയ ബെഡ് ഷീറ്റ്, കോട്ടന്‍ സാരികള്‍ എന്നിവ തുണി സഞ്ചിയാക്കി മാറ്റിയ ശേഷം അതേ വീട്ടില്‍ തന്നെ തിരിച്ചു കൊടുക്കുന്നതാണ് പദ്ധതി. സഞ്ചിയാക്കി മാറ്റാന്‍ വരുന്ന ചെറിയ ചെലവ് വീടുകളില്‍ നിന്ന് ഈടാക്കും.
മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന് അധ്യക്ഷനായി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്, ജില്ലാ പഞ്ചായത്ത് അംഗം കെ. മഹിജ, എം. സുര്‍ജിത്ത്, വി.ലക്ഷ്മണന്, കെ.ടി ഭാസ്കരന്, ഇ അനിത, കെ.പി ശ്രീജ, കട്ടേരി ഭാസ്കരന്, യു.ബാബു ഗോപിനാഥ്, സി.പി സജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."