HOME
DETAILS

സഊദിയില്‍ വിസാ നിരക്കുകള്‍ ഉയര്‍ത്തി

  
backup
August 09 2016 | 19:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%be-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3

റിയാദ്: രാജ്യത്ത് വിസാ നിരക്കുകളും വാഹന പിഴയും കുത്തനെ  ഉയര്‍ത്തുന്നതിന് സഊദി മന്ത്രാലയം അനുമതി നല്‍കി.  ഇന്നലെ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ഇതുപ്രകാരം രണ്ടു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ കൂടുതല്‍ വരുന്ന ഓരോ മാസത്തിനും അധികം പണം നല്‍കേണ്ടി വരും.

നിലവില്‍ വിദേശികള്‍ നാട്ടിലേക്ക് പോകുമ്പോള്‍ എടുക്കേണ്ട റീ എന്‍ട്രി വിസക്ക് 200 സഊദി റിയാലാണ് ഈടാക്കുന്നത്. നാട്ടില്‍ നില്‍ക്കുന്നത് എത്ര ചുരുങ്ങിയ ദിവസമാണെങ്കിലും കൂടിയ കാലാവധിയായ ആറു മാസമാണെങ്കിലും ഇതേ തുക മാത്രം മതിയായിരുന്നു. പുതിയ തീരുമാനമനുസരിച്ചു രണ്ടു മാസത്തില്‍ അധികം സഊദിക്ക് പുറത്തു നില്‍ക്കുകയാണെങ്കില്‍ രണ്ടു മാസത്തില്‍ അധികം വരുന്ന ഓരോ മാസത്തേക്കും 100 റിയാല്‍ അധികം നല്‍കേണ്ടി വരും. അതായത് റീ എന്‍ട്രി ചാര്‍ജായി 200 റിയാലിന് പുറമെ ആറു മാസം നാട്ടില്‍ നില്‍ക്കുന്ന വിദേശി 400 റിയാല്‍ അധികം നല്‍കണം.

എന്നാല്‍, ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് നിലവിലെ ചാര്‍ജായ 500 സഊദി റിയാലും അധികം വരുന്ന ഓരോ മാസത്തേക്കും 200 റിയാലും അധികം നല്‍കേണ്ടി വരും. നിലവില്‍ നാട്ടില്‍ നില്‍ക്കുന്നതിനുള്ള കാലപരിധി ഇഖാമ (താമസരേഖ) കാലാവധിയുണ്ടെങ്കില്‍ പരമാവധി ആറു മാസമായിരുന്നു. ഇനി നാട്ടില്‍ നില്‍ക്കുന്നതിനുള്ള  അധിക കാലാവധി ഇഖാമയുടെ കാലാവധിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുംദിവസങ്ങളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹജ്ജ് ഉംറ തീര്‍ഥാടനത്തിനും അധികഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യതവണ ഹജ്ജും ഉംറയും സൗജന്യമാണെങ്കിലും പിന്നീട് വരുന്നവര്‍ 2,000 റിയാല്‍ (35,000 ഇന്ത്യന്‍ രൂപ) അധികം നല്‍കണം. നാട്ടില്‍ നിന്നു ഹജ്ജിനും ഉംറക്കും വരുന്നതിനുള്ള ചാര്‍ജ് ഇതോടെ കുത്തനെ ഉയരും. സഊദി അറേബ്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആറു  മാസത്തേക്ക് 3000 റിയാലും ഒരു വര്‍ഷത്തേക്ക് 5000റിയാലും രണ്ടു വര്‍ഷത്തേക്കാണെങ്കില്‍ 8000റിയാലും അധികം നല്‍കണം.

എന്നാല്‍ ട്രാന്‍സിറ്റ് വിസക്ക് 300 റിയാല്‍ മാത്രം മതിയാകും. തുറമുഖം വഴി പോകുന്നവര്‍ക്കുള്ള എക്‌സിറ്റ് വിസ ചാര്‍ജ് 50 റിയാലുമായിരിക്കും. രാജ്യത്തെ ട്രാഫിക് വിഭാഗത്തിലെ പിഴയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. വാഹന ഗതാഗതവകുപ്പിലെ ചില വകുപ്പുകള്‍ ഭേദഗതി വരുത്തിയാണ് ട്രാഫിക് പിഴ ഉയര്‍ത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. വാഹനം കൊണ്ട് അപകടകരമായ പ്രകടനം നടത്തുന്നവര്‍ക്ക് ആദ്യഘട്ടം 20,000 റിയാല്‍ പിഴ ചുമത്തും. 15 ദിവസം വാഹനം കണ്ടുകെട്ടും. രണ്ടാം തവണ ഒന്നാംഘട്ട പിഴ ഇരട്ടിയായി വിധിക്കും. രണ്ടു ഘട്ടത്തിലും കുറ്റക്കാര്‍  ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കപ്പെട്ടാല്‍ 60,000 റിയാല്‍ പിഴ ഈടാക്കും.

വാഹനം കണ്ടുകെട്ടി നശിപ്പിക്കും. ജയില്‍ശിക്ഷയും വിധിക്കും. പണയപ്പെടുത്തിയ  നിലയിലോ മറ്റോ മറ്റു വാഹനത്തിന്റെ ഇസ്തിമാറ(രജിസ്‌ട്രേഷന്‍ ബുക്ക്), ഡ്രൈവിങ് ലൈസന്‍സ് എന്നിവ നശിപ്പിച്ചാല്‍ 2000 റിയാല്‍ വരെ പിഴ ഈടാക്കും.

അപകടത്തില്‍ പെട്ടാല്‍ അപകടം നടന്ന സ്ഥലത്തു തന്നെ വാഹനം നിര്‍ത്തി അധികൃതരെ അറിയിച്ചു തുടര്‍ കാര്യങ്ങള്‍ ചെയ്യണം. വീഴ്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴയും മൂന്നുമാസം വരെ തടവും ലഭിച്ചേക്കും. പുതിയ തീരുമാനങ്ങള്‍ അടുത്ത ഹിജ്‌റ വര്‍ഷത്തോടെയാണ് നിലവില്‍ വരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago