HOME
DETAILS

കോളറയുടെ തിരിച്ചുവരവ് ഉയര്‍ത്തുന്ന ഭീഷണി

  
backup
August 09, 2017 | 1:38 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b1%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%89


കോഴിക്കോട് ജില്ലയിലെ മാവൂരില്‍ ഒരു കിണറിലെ വെള്ളം പരിശോധിച്ചപ്പോള്‍ കിട്ടിയ ഫലം ഞെട്ടിക്കുന്നതാണ്. കോളറ പടര്‍ത്തുന്ന രോഗാണുക്കള്‍ കിണര്‍വെള്ളത്തില്‍ കണ്ടതായാണു വാര്‍ത്ത. മലപ്പുറം ജില്ലയില്‍ ഒരിടത്തു കോളറ ബാധയുണ്ടായതായും വാര്‍ത്തയുണ്ടായിരുന്നു. ഒരുകാലത്തു കേരളത്തില്‍ അനേകായിരം മനുഷ്യജീവന്‍ കവര്‍ന്നെടുത്ത കോളറയുടെ തിരിച്ചുവരവാണ് അതു സൂചിപ്പിക്കുന്നത്.
ആരോഗ്യരംഗത്തു കേരളം ലോകത്തിനുതന്നെ മാതൃകയാണെന്നാണു നമ്മള്‍ അവകാശപ്പെട്ടിരുന്നത്. വസൂരിയും കോളറയുമെല്ലാം ഈ നാട്ടില്‍നിന്നു കെട്ടുകെട്ടിച്ചുവെന്നും അഭിമാനിച്ചിരുന്നു.
എന്നാല്‍, അവയില്‍ ഓരോ മാരകരോഗവും തിരിച്ചുവരികയാണെന്നു ഭയക്കേണ്ടിയിരിക്കുന്നു. സമീപഭാവിയില്‍ കേരളത്തില്‍ വീണ്ടും ദുരന്തം വിതയ്ക്കാന്‍ ഈ രോഗങ്ങള്‍ക്കു കഴിയുമെന്നും പേടിക്കേണ്ടിയിരിക്കുന്നു.ഇതിനു കാരണക്കാര്‍ വൃത്തിയും വെടിപ്പും കൈവെടിഞ്ഞ നമ്മള്‍ തന്നെയാണെന്നു സമ്മതിക്കാതെ തരമില്ല.
പേരിനു ശുചിത്വപരിപാടികള്‍ ആഘോഷപൂര്‍വം നടത്താറുണ്ടെങ്കിലും കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റംവരെയും മാലിന്യക്കൂമ്പാരങ്ങളുടെ കാഴ്ചകളേ കാണാനുള്ളു. കേരളത്തിലെ 70 ശതമാനത്തോളം കിണറുകളും മറ്റു ജലാശയങ്ങളും മാലിന്യത്തിന്റെ പിടിയിലാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇത്രയൊക്കെയായിട്ടും ഭരണക്കസേരയിലിരിക്കുന്നവരോ പൊതുജനമോ ഇതിലൊന്നും ആശങ്കപ്പെടുന്നില്ലെന്നതാണ് അത്ഭുതം. വിലകുറഞ്ഞ രാഷ്ട്രീയവാഗ്വാദങ്ങളിലാണല്ലോ കേരളീയര്‍ക്കു താല്‍പര്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  3 days ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  3 days ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  3 days ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  3 days ago
No Image

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

Kerala
  •  3 days ago
No Image

സീറ്റ് നിഷേധിച്ചതിൽ മനോവിഷമം; ബിജെപി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  3 days ago
No Image

ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ നിന്നുള്ള 1,500ലധികം കമ്പനികൾ; 148,000 സന്ദർശകർ: ദുബൈ എയർഷോക്ക് നാളെ തുടക്കം

uae
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2020ലെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് നൽകിയില്ല 7,314 അയോഗ്യർ

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ

National
  •  3 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; എൻ.ഡി.എയുടെ മഹാഭൂരിപക്ഷ വിജയത്തിൽ ദുരൂഹത; സംഘടിത വോട്ടുകൊള്ളയെന്ന് കോൺഗ്രസ്

National
  •  3 days ago