യമനില്‍ അല്ഖാഇദക്കെതിരേ അമേരിക്ക-യു.എ.ഇ സംയുക്ത സൈനിക നടപടി
റിയാദ്: യമനിലെ അല്‍ഖാഇദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് സംയുക്ത നടപടികള്‍ ശക്തമാക്കി. 'ഉന്മൂലന പദ്ധതി' എന്ന പേരില്‍ അമേരിക്ക, യമന്‍, യു.എ.ഇ സൈനികര്‍ സംയുക്തമായാണു സൈനികനീക്കം ആരംഭിച്ചത്.
അല്‍ഖാഇദ സാന്നിധ്യം ശക്തമായ തെക്കന്‍ യമനിലെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണു സംയുക്ത സൈനികനീക്കം ആരംഭിച്ചത്. രണ്ടണ്ടായിരം യമന്‍ സൈനികരാണ് നീക്കത്തില്‍ പങ്കെടുക്കുന്നതെങ്കിലും മറ്റു സഹായ സഹകരണങ്ങളാണ് യു.എ.ഇയും അമേരിക്കയും നല്‍കുന്നത്. വേണ്ടണ്ട രീതിയിലുള്ള നിര്‍ദേശങ്ങള്‍ യു.എ.ഇയും അമേരിക്കന്‍ സ്പെഷല്‍ ഓപറേഷന് കമാന്‍ഡര്‍മാരുടെയും ഇന്റലിജന്‍സിന്റെയും സംയുക്ത സഹകരണവും നല്‍കിയാണ് സൈനിക നീക്കമെന്നു സൈനിക അധികൃതര്‍ അറിയിച്ചു.
ശബ്വ പ്രവിശ്യയിലെ സ്വാത് നഗരം ഹൂതികളുടെ കരങ്ങളില്‍നിന്നു തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്കന്‍, യു.എ.ഇ സൈന്യം. ഹൂതികളുടെ മുഹമ്മദ് അബൂ ഹര്ബയാണ് ഇവിടത്തെ ഗവര്‍ണര്‍. ഇവര്‍ക്കു വേണ്ടി ഇന്റലിജന്‍സ് സഹായവും യുദ്ധവിമാനങ്ങളുടെ നിയന്ത്രണവും ഇന്ധന വിതരണവും അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ശബ്വയിലെ പ്രകൃതി വാതക ഉല്പാദന പ്ലാന്റ് യു.എ.ഇ, സുദാന്‍, യമന്‍ സൈനികര്‍ക്കു കീഴിലാണെന്നും അല്‍ഖാഇദ ആക്രമണത്തില്‍നിന്ന് ഇതു സുരക്ഷിതമാണെന്നും യമന്‍ സൈനിക കമാന്ഡണ്ടര് ഖാലിദ് അല്‍ അദാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."