ജാമ്യത്തിലിറങ്ങിയാല്‍ ദിലീപിന് പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കുമെന്ന് ഫിയോക്ക് ഭാരവാഹികള്‍
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്കുമെന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദിലീപ് കുറ്റവാളിയാണെന്നു കരുതുന്നില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നൊരാള്‍ക്ക് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാനാകില്ല. കേസുകള്‍ നടക്കുന്ന സാഹചര്യത്തില്‍ തല്ക്കാലം വൈസ് പ്രസിഡന്റാണ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്.
ദിലീപിനെ സംഘടനയില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടില്ല. എല്ലാ രേഖകളുമുണ്ടായിട്ടും ഡി സിനിമാസ് പൂട്ടിക്കാനുള്ള ശ്രമം കോടതി തടഞ്ഞതു പോലെ നാളെ ദിലീപ് കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ എന്തു മറുപടി പറയുമെന്നും ഭാരവാഹികള്‍ ചോദിച്ചു. തിയറ്ററിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടവിധം പരിശോധിക്കാതെയാണു ചാലക്കുടി നഗരസഭ ഡി സിനിമാസ് പൂട്ടാനുള്ള തീരുമാനമെടുത്തത്. കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം.സി.ബോബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."