HOME
DETAILS

കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; എട്ടു പേര്‍ക്ക് പരുക്ക്

  
backup
December 20 2018 | 20:12 PM

%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98

 

രാത്രി വൈകിയും പ്രതിഷേധം തുടരുന്നു
കോതമംഗലം: സഭാ തര്‍ക്കത്തെത്തുടര്‍ന്ന് കോതമംഗലം പള്ളിയില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം തുടരുന്നു. അനുകൂല കോടതിവിധിയുമായി വീണ്ടും പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മാര്‍തോമാ ചെറിയ പള്ളിയില്‍ എത്തിയ റമ്പാന്‍ തോമസ് പോളിനെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാക്കോബായ വിഭാഗം തടഞ്ഞത്.
കാറില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാതെ യാക്കോബായ വിഭാഗം വളഞ്ഞതോടെ തിരിച്ചു പോകില്ലെന്ന നിലപാടില്‍ റമ്പാന്‍ കാറില്‍ തന്നെ ഇരിപ്പുറപ്പിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് പൊലിസിനെതിരേ തോമസ് പോള്‍ റമ്പാന്‍ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് പൊലിസ് ഏറ്റുവാങ്ങിയത്.ഈ സാഹചര്യത്തിലായിരുന്നു പൊലിസ് സംരക്ഷണത്തോടെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ ചെറിയപള്ളിയില്‍ തോമസ് പോള്‍ റമ്പാന്‍ എത്തിയത്.
റമ്പാന്‍ എത്തുമെന്നറിഞ്ഞതോടെ അതിരാവിലെതന്നെ യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടിയിരുന്നു. എന്നാല്‍ 10.30 ഓടെ ആയിരുന്നു റമ്പാന്‍ എത്തിയത്. റമ്പാനെ തടഞ്ഞതോടെ പൊലിസ് 30 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ പൊലിസുമായി വിശ്വാസികള്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ബസേലിയോസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉടന്‍ തിരിച്ചു വരുമെന്നും പ്രാര്‍ഥനക്കുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യമുന്നയിച്ച് റമ്പാന്‍ മടങ്ങി.
ഒരു മണിയോടെ വീണ്ടും തിരിച്ചെത്തി പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കാന്‍ എത്തിയതോടെ യാക്കോബായ വിശ്വാസികള്‍ പൊലിസ് വലയം ഭേദിച്ച് റമ്പാന്റെ വാഹനം വളയുകയായിരുന്നു തുടര്‍ന്ന് പൊലിസ് വലയം തീര്‍ത്ത് റമ്പാന്റെ വാഹനത്തിന് കവചമൊരുക്കിയിരിക്കുകയാണ്. രാത്രി ഏറെവൈകിയും ഇതേ നില തുടരുകയാണ്. രാത്രി വൈകിയും സമീപ പ്രദേശങ്ങളിലെ നിരവധി യാക്കോബായ വിശ്വാസികള്‍ പള്ളിമുറ്റത്തെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago