HOME
DETAILS
MAL
എട്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി
backup
August 09 2017 | 22:08 PM
അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരായി വോട്ടു ചെയ്ത എട്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി. ഗുജറാത്തിന്റെ ചുമതലയിലുള്ള അശോക് ഗലോട്ടിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഇവരെ പുറത്താക്കിയതെന്ന് ഗലോട്ട് പറഞ്ഞു. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."