HOME
DETAILS

കലാശക്കളിയില്‍ ജയത്തോളം പ്രാധാന്യം പരാജയത്തിനും

  
backup
August 09 2017 | 22:08 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82



അഹമ്മദാബാദ്: ഒരു രാജ്യസഭാ സീറ്റിനുവേണ്ടി ഗുജറാത്തില്‍ അരങ്ങേറിയ കലാശക്കളിയില്‍ അഹമ്മദ് പട്ടേലിന്റെ വിജയത്തിനൊപ്പം പ്രാധാന്യം നല്‍കുന്നതാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്ക് ഏറ്റ തിരിച്ചടിയും. കൂറുമാറ്റത്തെ തുടര്‍ന്ന് ശേഷിക്കുന്നവര്‍ കൈവിട്ടുപോകാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം 44 എം.എല്‍.എമാരുമായി റിസോര്‍ട്ടിലെത്തിയും അവസാനം ഉള്ളവരെ വച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും ബി.ജെ.പി അധ്യക്ഷനും കൂട്ടരും അമിത പ്രതീക്ഷയിലായിരുന്നു.
ജയിക്കുമെന്ന വാദമല്ലാതെ മറ്റൊന്നും കൈമുതലായില്ലാതിരുന്ന കോണ്‍ഗ്രസ് പക്ഷം അവസാന ലാപ്പില്‍ ജയിച്ചു കയറിയപ്പോള്‍ അത് യഥാര്‍ഥത്തില്‍ തിരിച്ചടിച്ചത് ബി.ജെ.പിയെയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് തുടങ്ങി അവസാനിച്ചപ്പോഴും തുടര്‍ന്ന് വോട്ടെണ്ണാന്‍ തയാറായപ്പോഴും ഉണ്ടാകാത്ത ഉദ്വേഗ നിമിഷങ്ങളായിരുന്നു പിന്നീടുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ ഒരു പക്ഷെ കോണ്‍ഗ്രിന് അതൊരു രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു.
ഇത് രാഷ്ട്രീയ ഉഷ്ണമാപിനിയില്‍ ഉദ്വേഗ നിമിഷങ്ങളെ ഉയര്‍ത്തി. ഇതിനിടയില്‍ അവസാന നിമിഷം വരെ പാര്‍ട്ടിക്കൊപ്പം നിന്ന എം.എല്‍.എമാര്‍ തങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തിയത് പിടിവള്ളിയാക്കി കോണ്‍ഗ്രസ് ആഞ്ഞടിച്ചു. ഗുജറാത്തില്‍ നിന്ന് കളി ഡല്‍ഹിയിലേക്ക് മാറ്റി. മുതിര്‍ന്ന നേതാവ് ചിദംബരത്തിന്റെ നേതൃത്വത്തില്‍ നേതാക്കളായ സുര്‍ജേവാല, ആനന്ദ് ശര്‍മ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ക്യാംപ് ചെയ്ത് തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗത്ത് അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ആറ് മന്ത്രിമാരും കളി തുടങ്ങിയതോടെ വോട്ടെണ്ണല്‍ അനിശ്ചിതമായി നീണ്ടു.
ഇതുവരെ രാജ്യം കണ്ടിട്ടില്ലാത്ത അവസ്ഥയാണ് ഒരു രാജ്യസഭാ സീറ്റിനെ ചൊല്ലിയുണ്ടായത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും അഭിമാന പ്രശ്‌നമായി മാറിയതോടെ ഇരുകൂട്ടരും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലേക്ക് മാറി. അവസാന ലാപ്പില്‍ അഹമ്മദ് പട്ടേല്‍ വിജയിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ മാത്രം വിജയമായിരുന്നില്ല, മറിച്ച് സോണിയാ ഗാന്ധിയുടെകൂടി വിജയമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago