HOME
DETAILS

'എന്‍ക്വയറിയും ജീവനക്കാരും താല്‍ക്കാലിക വിശ്രമത്തിലാണ് '

  
backup
December 21 2018 | 06:12 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b5%e0%b4%af%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

പാലക്കാട്: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് നിര്‍മാണം അനിശ്ചിതമായി നീളുമ്പോഴും സ്റ്റേഡിയം സ്റ്റാന്റിലെ കെ.എസ്.ആര്‍.ടി.സിയുടെ ഓഫിസ് നാഥനില്ലാക്കളരിയാവുന്നു. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചതിനാലാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും സര്‍വിസ് നടത്തിയിരുന്ന പൊള്ളാച്ചി ബസുകള്‍ സ്റ്റേഡിയത്തേയ്ക്കു മാറ്റിയത്. സ്റ്റേഡിയത്തുനിന്നുള്ള സര്‍വിസുകള്‍ക്കു വേണ്ടിയാണ് സ്റ്റാന്റിനകത്ത് എന്‍ക്വയറി കൗണ്ടറുകള്‍ തുടങ്ങിയതും. എന്നാല്‍ തുടക്കത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ക്വയറി കൗണ്ടറിന്റെ പ്രവര്‍ത്തനം പിന്നീട് അവതാളത്തിലായിരിക്കുന്നു.
ആദ്യകാലത്ത് രാവിലെ മുതല്‍ രാത്രിവരെയും കൗണ്ടറില്‍ ജീവനക്കാരുണ്ടായിരുന്നു. ഇവിടെയുണ്ടായിരുന്ന പ്രധാന സ്റ്റേഷന്‍ മാസ്റ്റര്‍ സര്‍വിസില്‍നിന്നും വിരമിച്ചതോടെ ഓഫിസിന്റെ പ്രവര്‍ത്തനം തോന്നിയപ്പോലെയായി. പിന്നീട് ആറുമണിവരെയുണ്ടായിരുന്ന ഓഫിസ് ഇപ്പോള്‍ തുറക്കുന്നതും വല്ലപ്പോഴുമാണ്. സ്റ്റാന്‍ഡിന്റെ കിഴക്കേഭാഗത്താണ് പൊള്ളാച്ചി, പഴനി എന്നിവടങ്ങളിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും നിര്‍ത്തുന്നത്. യാത്രക്കാര്‍ക്കിരിക്കാനായി നാലു കസേരകള്‍ മാത്രമാണ് ഇവിടെയുള്ളത്. സമീപത്തെ നഗരസഭയുടെ കെട്ടിടത്തില്‍ ജീവനക്കാര്‍ക്കുള്ള സൗകര്യം ഒരുക്കിയെങ്കിലും പിന്നീടത് വില്ലേജ് ഓഫിസായി മാറി. ഇപ്പോള്‍ മിന്നലിലെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലമാണിവിടം.
സ്റ്റാന്റിന്റെ മുന്‍വശത്തെ ട്രാക്കുകളില്‍ പൊള്ളാച്ചിയിലേയ്ക്കുള്ള സ്വകാര്യബസുകളും നിര്‍ത്തിയിടുന്നതിനാല്‍ പലപ്പേഴും യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ച് ഇവിടെ തര്‍ക്കം പതിവാണ്. എട്ടുമണിയ്ക്കുള്ള തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമയം കഴിഞ്ഞാല്‍ പിന്നെ പൊള്ളാച്ചിയിലേയ്ക്ക് പോകണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പോയി ഒന്‍പതരയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ കാത്തുനില്‍ക്കണം. സ്റ്റേഡിയം സ്റ്റാന്‍ഡില്‍ പേരിനൊരു കെ.എസ്.ആര്‍.ടി.സിയുണ്ടെന്ന്പറയുമ്പോഴും ഇവിടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള സൗകര്യമില്ല. ഇപ്പോള്‍ കുറേ നാളുകളായി എന്‍ക്വയറി കൗണ്ടറുകള്‍ അടഞ്ഞു കിടക്കുകയാണ്. എന്‍ക്വയറി കൗണ്ടറുകള്‍ തുറക്കാത്തതും കെ.എസ്.ആര്‍.ടിസിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ജീവനക്കാരെ പിരിച്ചുവിടല്‍ സംബന്ധിച്ചും സര്‍വിസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയതും തമിഴ്‌നാട് ട്രാന്‍പോര്‍ട്ട് ബസുകള്‍ മുതലാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago