കടല്‍മാര്‍ഗം ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യത; പരിശോധന ശക്തമാക്കി
വിഴിഞ്ഞം: ക്രിസ്തുമസ് പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ കടല്‍മാര്‍ഗം ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയപ്പിനെ തുടര്‍ന്ന് എക്‌സൈസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തില്‍ കടലില്‍ വ്യാപക പരിശോധന.
നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷാനിബാസ്, സുരേഷ്, വിജയകുമാര്‍ എന്നിവരുള്‍പ്പെടെ മുപ്പതോളം എക്‌സൈസ് ഉദ്യോഗസ്ഥരും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ ഷിബുരാജിന്റെ നേതൃത്വത്തിലുള്ള മറൈന്‍ പൊലിസുമാണ് ഇന്നലെ കടല്‍ പരിശോധനക്കിറങ്ങിയത്.
കടലില്‍ കേരള അതിര്‍ത്തിയായ തെക്കെ കൊല്ലം കോട് മുതല്‍ വിഴിഞ്ഞം ഉള്‍പ്പെടെയുള്ള മേഖലയില്‍ സംശയകരമായി കണ്ട ഇരുപതോളം ബോട്ടുകള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പട്രോള്‍ ബോട്ടില്‍ ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച പരിശോധന ഉച്ചക്ക് ഒരു മണി വരെ നീണ്ടു.
പരിശോധനയില്‍ രേഖകളില്ലാതെ മീന്‍ പിടിക്കാന്‍ പോയ രണ്ട് ബോട്ടുകളാണ് അധികൃതര്‍ക്ക് കിട്ടിയത്.
ക്രിസതുമസ് പുതുവല്‍സരവേളയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വള്ളങ്ങളില്‍ കേരളത്തിലേക്ക് സ്പിരിറ്റ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്താനുള്ള സാധ്യത വര്‍ധിച്ചെന്നമുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വരും ദിവസങ്ങളിലും പട്രോളിങ് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."