HOME
DETAILS

ആദിവാസികള്‍ ആത്മഹത്യ ചെയ്ത സംഭവം അതീവ ഗൗരവതരമെന്നു മുഖ്യമന്ത്രി

  
backup
August 10 2017 | 08:08 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%9a%e0%b5%86%e0%b4%af

 

തിരുവനന്തപുരം: പാലോട് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ആദിവാസികള്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവകരമായി കാണുന്നുവെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. എ.പി അനില്‍കുമാറാണ് ചോദ്യോത്തരവേളയില്‍ വിഷയം അവതരിപ്പിച്ചത്. 2012നു ശേഷം 45 ആദിവാസികള്‍ ആത്മഹത്യ ചെയ്തതായി മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലകളില്‍ ആത്മഹത്യകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പാലോട് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി ഊരുകളില്‍ ആത്മഹത്യ ചെയ്തവരിലേറെയും 15 നും മുപ്പത്തഞ്ചിനുമിടയില്‍ പ്രായമുള്ളവരാണ്. മദ്യപാനാസക്തി കാരണമായുണ്ടാകുന്ന വിഷാദവും ആത്മഹത്യാനിരക്ക് ഉയര്‍ത്തുന്നതായാണ് നിഗമനം. കഴിഞ്ഞയാഴ്ച വീണ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് തുടര്‍ മരണങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം ഗൗരവമായി കാണണമന്നും എ.പി അനില്‍കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വിശദമായി അന്വേഷിക്കുന്നതിന് പട്ടകജാതി പട്ടികവര്‍ഗ വകുപ്പ് ആഭ്യന്തരവകുപ്പിന് കത്തു നല്‍കാമെന്നും ആദ്യം പൊലിസ് അന്വേഷിക്കട്ടേയെന്നും മന്ത്രി എ.കെ ബാലന്‍ മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം വച്ചു.
ഗൗരവമേറിയ സംഭവത്തില്‍ നിസാരമായി കാണുന്നുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ബഹളം ശക്തമായതോടെയാണ് മുഖ്യമന്ത്രി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  7 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago