താലൂക്കാശുപത്രിയില്‍ വെന്റിലേറ്റര്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം
പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഏര്‍പ്പടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. അച്ചന്‍കോവില്‍, ആര്യങ്കാവ് എന്നിവിടങ്ങളില്‍ നിന്നടക്കം അപകടം സംഭവിച്ചാല്‍ ആദ്യം എത്തിക്കുന്നത് ഇവിടെയാണ്.
എന്നാല്‍ ഇവിടെ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പല അപകടങ്ങളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് അയക്കുന്നത്.
ഈ യാത്രയ്ക്കായി രണ്ട് മണിക്കൂറിലേറെ സമയ നഷ്ടവും രോഗിയുടെ നില വഷളാകുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുളളത്. താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയ മനുഷ്യ ജീവന് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസം തമിഴ് നാട് സ്വദേശി അപകടത്തില്‍പ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ച സാഹചര്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ അനസ്തെറ്റിസ്റ്റും സര്‍ജനും 24 മണിക്കൂര്‍ വെന്റിലേറ്റര്‍ സംവിധാനവും അള്‍ട്രാ സൗണ്ട് സ്കാനിങ്ങും മറ്റു അത്യാനുധിക ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കണമെന്നും ഇതിനായി സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."