HOME
DETAILS

കെ.എസ്.ടി.പി പദ്ധതി: ആശങ്കകളില്ലെന്ന് മന്ത്രി സുധാകരന്‍

  
backup
August 10 2017 | 18:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95


തിരുവനന്തപുരം: കെ.എസ്.ടി.പി പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ആശങ്കകളില്ലെന്ന് മന്ത്രി ജി. സുധാകരന്‍. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.
പദ്ധതിക്കുള്ള ലോകബാങ്ക് സഹായം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ടി.പി പദ്ധതി പ്രകാരം നടപ്പാക്കിയ തൊടുപുഴ-പൊന്‍കുന്നം റോഡ് വികസനപ്രവൃത്തിയില്‍ 40 കോടിയുടെയും തിരുവല്ല ബൈപാസ് നിര്‍മാണത്തില്‍ 30 കോടിയുടെയും അഴിമതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് എക്‌സിക്യുട്ടീവ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ രണ്ടു പദ്ധതികളും 2018ലും മറ്റ് എട്ടു പദ്ധതികള്‍ ഈ വര്‍ഷം അവസാനവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ റെയില്‍വേ വികസനത്തോട് കേന്ദ്രസര്‍ക്കാരിന് ഇരട്ടത്താപ്പാണ്. സംസ്ഥാനം സമര്‍പ്പിച്ച ഒരു പദ്ധതിയും കേന്ദ്രം നിരാകരിച്ചിട്ടില്ല. അതേസമയം, പുതുതായി ഒന്നും അനുവദിക്കുന്നുമില്ല. നേരത്തെ അനുവദിച്ച പദ്ധതികളുടെ നടത്തിപ്പില്‍ വേഗതയുമില്ല. ഇതുസംബന്ധിച്ച് ഈമാസം ഏഴിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തും നല്‍കിയിരുന്നു. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് റെയില്‍വേയുമായി ചേര്‍ന്ന് വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സബര്‍ബന്‍ റെയില്‍ പദ്ധതി, തലശേരി-മൈസൂര്‍ റെയില്‍പാത, എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ വികസനം, കൊച്ചി വിമാനത്താവളത്തിലേക്ക് ത്രികോണ റെയില്‍ പദ്ധതി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെടുത്തി ബാലരാമപുരം ബ്രോഡ് വേ ലൈന്‍, ശബരി റെയിലുമായി ബന്ധപ്പെടുത്തി എരുമേലി-പുനലൂര്‍-ശബരി-ഏറ്റുമാനൂര്‍ ലിങ്ക് പദ്ധതികള്‍, നിലമ്പൂര്‍ -നഞ്ചന്‍കോട് റെയില്‍വേ ലൈന്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേപാത നടപ്പാക്കുന്നതിന് ബദല്‍ റൂട്ടിന് കേരളം തയാറാണ്. നേരത്തെ നിര്‍ദേശിക്കപ്പെട്ട റൂട്ടിനെതിരേ കടുവാസങ്കേതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago