കാര്‍ഷിക ഉല്‍പന്നങ്ങളുടെ സ്ഥിര വിപണിക്കായി വെബ്‌സൈറ്റ്
കല്‍പ്പറ്റ: വയനാടിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണി ലഭ്യമാക്കാന്‍ ജില്ലാതല കാര്‍ഷിക വെബ്‌സൈറ്റ് തയാറാക്കാന്‍ നിര്‍ദേശം.
ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രൊജക്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. ഡല്‍റ്റ റാങ്കിങില്‍ ജില്ല ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് കാര്‍ഷികമേഖലയാണ്. ഈ പശ്ചാത്തലത്തിലാണ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണി ലഭ്യമാക്കാന്‍ പുത്തന്‍സാങ്കേതിക വിദ്യകളടക്കം പരിശോധിക്കാന്‍ യോഗത്തില്‍ അധ്യക്ഷനായ ടി.എ.ഡി.പി നോഡല്‍ ഓഫിസര്‍ വി.പി ജോയി നിര്‍ദേശം നല്‍കിയത്. ടി.എ.ഡി.പി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദിവാസി കുട്ടികള്‍ക്കായി 3.7 കോടി രൂപ ചെലവില്‍ 37 സാമൂഹിക പഠന മുറികള്‍ തുടങ്ങും. ആദിവാസി ഊരുകളില്‍ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് മൊബൈല്‍ ന്യൂട്രിഷ്യന്‍ യൂനിറ്റും നടപ്പാക്കും. 90 ലക്ഷം രൂപയാണ് പദ്ധതിക്കായി ഒരുവര്‍ഷത്തേക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത.് ട്രൈബല്‍ വകുപ്പിന്റെയും സംയോജിത വനിതാശിശു ക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഐ.ടി.ഐ പൂര്‍ത്തിയായ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി ആറുമാസത്തെ തൊഴിലധിഷ്ഠിത പരിശീലനം നല്‍കി ജോലി ഉറപ്പാക്കും. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ തയാറാക്കും. ടൂറിസത്തിന്റെ സാധ്യതകൂടി ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്കായി അടിസ്ഥാന സൗകര്യമടക്കം 8.39 കോടിയാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ഉണര്‍വ്വ് എന്ന പേരില്‍ പ്രഭാതഭക്ഷണ പദ്ധതിയും നടപ്പാക്കും. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാന്‍ കൂടിയാണ് പദ്ധതി. ഇതോടൊപ്പം കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കാനുള്ള നിര്‍ദേശവും പരിശോധിക്കുന്നുണ്ട്. ജില്ലയിലെ 95 അങ്കണവാടികള്‍ ഈ വര്‍ഷം സ്വന്തം കെട്ടിടത്തിലേക്ക് മാറും. 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആരോഗ്യക്ഷേമ കേന്ദ്രങ്ങളായി മാറും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ നഗരപ്രദേശങ്ങളില്‍ മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കാന്‍ ഇന്റഗ്രേറ്റഡ് പവര്‍ ഡവലെപ്‌മെന്റ് സ്‌കീം പദ്ധതി നടപ്പാക്കാന്‍ നടപടി തുടങ്ങി. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റി ജലനിധിയുമായി സഹകരിച്ച് വിവിധ പദ്ധതതികള്‍ നടപ്പാക്കും. ഒക്ടോബറിലെ പ്രവര്‍ത്തന പുരോഗതി അനുസരിച്ച് ഡല്‍റ്റ റാങ്കില്‍ ജില്ല അഞ്ചാമതാണ്. യോഗത്തില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, എ.ഡി.എം കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."