HOME
DETAILS

ബൈപാസ് ഉദ്ഘാടനം ജനുവരിയില്‍; ഉറപ്പ് ലഭിച്ചെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

  
backup
December 22 2018 | 05:12 AM

%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%9c%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf

കൊല്ലം: ജനുവരിയില്‍ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിനായി തിയതി നിശ്ചയിച്ച് അറിയിക്കാമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി. എം.പി വകുപ്പ് മന്ത്രിയുമായും ദേശീയപാത ദക്ഷിണ മേഖലാ അഡീഷനല്‍ ഡയറക്ടര്‍ ജനറലും ചീഫ് എന്‍ജിനിയറുമായ വൈ. ബാലകൃഷ്ണയുമായും നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
ദേശീയപാതയും റോഡ് ഗതാഗതവും മന്ത്രാലയത്തില്‍ നിന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് ഔദ്യോഗികമായി കഴിഞ്ഞദിവസം വരെയുള്ള ദേശീയപാത നിര്‍മാണത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കി. നിലവിലെ സ്ഥിതി അനുസരിച്ച് 98 പണികളും പൂര്‍ത്തീകരിച്ചു. 31ന് പണികള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്നും അധികാരികള്‍ രേഖാമൂലം അറിയിച്ചു. ഏറ്റവും പ്രധാനപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ 620 മീറ്റര്‍, 95 മീറ്റര്‍, 826.62 മീറ്റര്‍ നീളമുള്ള മൂന്ന് പാലങ്ങളാണ്. പാലങ്ങളുടെ പണികള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ചു.
നിലവിലുള്ള 4.58 കിലോമീറ്റര്‍ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികള്‍ നൂറുശതമാനവും കൈവരിച്ചു. പുതുതായുള്ള രണ്ടുവരി പാതകളും അതിന്റെ വശങ്ങളിലെ പണികളും 6.88 കിലോമീറ്റര്‍ എം ബാങ്ക്‌മെന്റ്, സബ് ഗ്രേഡ്, ജി.എസ്.ബി ഡിബിഎം, ഡബ്ലിയു.എം.എം എന്നിവ പൂര്‍ത്തീകരിച്ചു. നാലു പൈപ്പ് കള്‍വര്‍ട്ടുകളും മൂന്ന് ബോക്‌സ് കള്‍വര്‍ട്ടുകളും പൂര്‍ത്തീകരിച്ചു. ഒരു വി.യുപിയുടെ പണി പൂര്‍ത്തീകരണത്തിലാണ്. 21381 ചതുരശ്ര മീറ്റര്‍ ആര്‍.ഇ പാനലുകള്‍ നിര്‍മിച്ച് അവ പൂര്‍ണമായും സ്ഥാപിക്കുകയും ചെയ്തു. ദേശീയ പാതയുടെ പ്രവൃത്തികളില്‍ ഇനി അവശേഷിക്കുന്നത് 680 മീറ്റര്‍ ഉപരിതല ടാറിങ്ങും വി.യു.പിയുടെ അവസാനഘട്ട പണികളും മാത്രമാണ്.
പണി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പദ്ധതി പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും ഇതുവരെ പ്രവൃത്തിക്കായി നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമായ തെരുവു വിളക്കിന്റെ പേരില്‍ ഉദ്ഘാടനം നീട്ടാതെ ബൈപാസ് ഉദ്ഘാടനത്തിനുളള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു. റോഡ് ഉദ്ഘാടനം കഴിഞ്ഞാലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാമെന്നിരിക്കെ അതിന്റെ പേരില്‍ ഉദ്ഘാടനം നീട്ടുന്നത് യുക്തിസഹമല്ലെന്നും കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് അടിയന്തരമായി ഉദ്ഘാടനത്തിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago