HOME
DETAILS

കല്‍പകഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം

  
backup
December 22 2018 | 05:12 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1-2

പുത്തനത്താണി: കല്‍പകഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കടുങ്ങാത്തുകുണ്ടിലും പട്ടര്‍നടക്കാവിലും മോഷണം. കടുങ്ങാത്തുകുണ്ടില്‍ മൂന്ന് കടകളിലും പട്ടര്‍നടക്കാവില്‍ ഒരു വീട്ടിലുമാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് കടകളുടെയും പൂട്ടും ഷട്ടറും ഗ്ലാസുകളും തകര്‍ത്തിട്ടുണ്ട്. കുറുകത്താണി സ്വദേശികളായ മുഹമ്മദ് കുട്ടിയുടെയും മുസ്തഫയുടെയും ഉടമസ്ഥതയിലുള്ള ഫെയ്മസ് ബേക്കറിയിലും കിഴക്കേപാറയിലെ അടിയാട്ടില്‍ ബാബുവിന്റെ ഫാത്തിമ ഹോം സെന്ററിലും മയ്യേരിച്ചിറ തെക്കനാട്ട് ഉണ്ണിയുടെ ഗ്രാന്റ് ഷോപ്പിലുമാണ് മോഷണം നടന്നത്. കടകളില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. പട്ടര്‍നടക്കാവ് മുട്ടിക്കാട് അച്ചമ്പാട്ട് ബീരാന്‍ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍ വശത്തെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തൊട്ടിലില്‍ കിടക്കുകയായിരുന്ന ഇവരുടെ രണ്ടരവയസുള്ള കൊച്ചുമകന്റെ കാലിലും കഴുത്തിലുമണിഞ്ഞിരുന്ന രണ്ടര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കല്‍പകഞ്ചേരി എസ്.ഐ കെ.എസ് പ്രിയന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇക്കഴിഞ്ഞ ദിവസം തിരൂര്‍ പയ്യനങ്ങാടിയിലും വൈലത്തൂരിലും കാവപ്പുരയിലുമായി ഒറ്റരാത്രിയില്‍ പതിനഞ്ചോളം കടകളിലും പുത്തനത്താണിയിലെ രണ്ട് വസ്ത്രക്കടകളിലും മോഷണം നടന്നിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago