പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണം: മന്ത്രി എ.സി മൊയ്തീന്‍
മലപ്പുറം: വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അനാവശ്യമായി കാലതാമസം വരുത്തുന്ന പ്രവണത ഉദ്യോഗസ്ഥര്‍ തിരുത്തണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടു പലയിടങ്ങളിലും വികസന പദ്ധതികള്‍ക്കു കാലതാമസം നേരിടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഉദ്യോഗസ്ഥര്‍ കംപാര്‍ട്ട്‌മെന്റുകളായിനിന്നു വികസനത്തിനു വിഘാതം സൃഷ്ടിക്കരുത്. താഴേതട്ടിലുള്ള പദ്ധതി നിര്‍വഹണം ജില്ലാതല ഉദ്യോഗസ്ഥര്‍ വിലയിരുത്തണം. കാര്യക്ഷമതയും ഗുണനിലവാരവുമുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഉദ്യോസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. അവലോകന യോഗങ്ങളില്‍ നിര്‍വഹണോദ്യോസ്ഥര്‍ അവധിയെടുക്കുന്നതു ധിക്കാരമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത്തരക്കാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് ഡയരക്ടര്‍ ദിനേഷ്, സി.ആര്‍.ഡി അഡീഷനല്‍ കമ്മിഷണര്‍ സന്തോഷ് കുമാര്‍, ഡി.പി.സി അംഗങ്ങളായ ഇ.എന്‍ മോഹന്‍ദാസ്, സലീം കുരുവമ്പലം, എ.കെ നാസര്‍, എം.കെ റഫീഖ, സി.എച്ച് ജമീല, അബ്ദുനാസര്‍, സത്യന്‍, എ.ഡി.എം വി. രാമചന്ദ്രന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ജഗല്‍കുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."