കൊടുവായൂര്‍ രഥോത്സവങ്ങള്‍ക്ക് ദേവരഥങ്ങള്‍ തയാറാകുന്നു
കൊടുവായൂര്‍: ജില്ലയില്‍ ഏറ്റവും വലിയ രഥോല്‍സവങ്ങളിലൊന്നായകൊടുവായൂര്‍ രഥോത്സവങ്ങള്‍ക്ക് ദേവരഥങ്ങള്‍ തയ്യാറാകുന്നു. കൊടിയേറ്റ നാളു മുതല്‍ അഞ്ച് മരപണിക്കാരുടെ അധ്വാനത്തില്‍ മിനുക്കുപണികളും തട്ട് ഇടലും നടന്നു വരികയാണ്. വടം കെട്ടി ഭക്തര്‍ വലിക്കുന്നതിനൊപ്പം രഥം തള്ളാന്‍ സാധരണയായി ആനയുമുണ്ടാകാറുണ്ട്. എന്നാല്‍ നിയമ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇത്തവണ ആനയുണ്ടാകില്ല.പകരം ഭക്തര്‍ തന്നെ രഥം തള്ളുന്നതിന് ചന്ന ഒരുക്കുകയാണ് രഥോല്‍സവത്തിന്റെ മരപ്പണികള്‍ ചെയ്യാന്‍ അവകാശമുള്ള കൊടുവായൂര്‍ കമ്മാന്തറയില്‍ നിന്നുള്ള എസ്.സതീഷും, എം.പരശുരാമനു മടങ്ങുന്ന അഞ്ചംഗ സംഘം. രഥോല്‍സവത്തിന്റെ മരപ്പണിക്കുളള അവകാശം അഞ്ച് തലമുറകളായ് ഇവരുടെ കുടുംബത്തിനാണ്.
രഥോല്‍സവം കൊടിയേറുന്ന നാള്‍ മുതല്‍ അവസാനിക്കുന്ന നാള്‍ വരെ കേരളപുരം ഗ്രാമത്തില്‍ ഉളി, മഴു, ചുറ്റിക, മുഴക്കോല്‍ തുടങ്ങിയവയുമായ് മരപ്പണിക്കാര്‍ സന്നദ്ധരാണ്. കഴിഞ്ഞ ദിവസങ്ങളിലായ് കാമധേനു വാഹനം, ഭൂത വാഹനം, കുതിരവാഹനം, കൈലാസ വാഹനം എന്നിവയുടെ എഴുന്നള്ളത്ത് നടന്നു. മഹാപ്രദോഷ നാളായ വ്യാഴാഴ്ച്ച രുദ്രാഭിഷേകം, ദീപാരാധന, വിശേഷാല്‍ എഴുന്നള്ളത്ത് എന്നിവ നടന്നു. വെള്ളിയാഴ്ച രാത്രി 10ന് ഋഷഭ വാഹനം എഴുന്നള്ളത്തും പ്രത്യേക നാദസ്വര കച്ചേരിയും ശനിയാഴ്ച രാത്രി ഒന്‍പതിന് ആന വാഹനം എഴുന്നള്ളത്തും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."