വൈ. കല്ല്യാണകൃഷ്ണന്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍
പാലക്കാട്: ഹരിതകേരളം മിഷന്‍ ജില്ല കോഡിനേറ്ററായി വൈ. കല്ല്യാണകൃഷ്ണനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ സംസ്ഥാനതല ആസൂത്രണ സമിതി അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ബ്ലോക്ക്-ജില്ലാതല കോഡിനേറ്ററുമായിരുന്നു. 2001-2003 ല്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ അന്തര്‍ദേശീയ അധികാര വികേന്ദ്രീകരണ ഗവേഷണ പഠന പദ്ധതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്റെ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വേയറുകള്‍ വിന്യസിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി 'സോഷല്‍ ഓഡിറ്റ്' സംവിധാനം വിവിധ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി അംഗമായിരുന്നു. ഇക്കോളജിക്കല്‍ റെസ്‌പോറേഷന്‍ പദ്ധതികളെ സംബന്ധിച്ച് പഠിക്കുന്നതിനായി തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധേയമായ അഴിമതിരഹിത വാളയാര്‍ പദ്ധതിയുടെ ഭാഗമായ 'വാളയാര്‍ വാച്ച്' ന്റെ കോഡിനേറ്ററും വാളയാര്‍ സോഷല്‍ ഓഡിറ്റിന്റെ ജോയിന്റ് കണ്‍വീനറുമായിരുന്നു. മലമ്പുഴ റിസര്‍വോയറില്‍ നിന്ന് മണല്‍ സംഭരിക്കുന്നതിന് തിരുവനന്തപുരം ഭൗമശാസ്ത്രകേന്ദ്രം നിയോഗിച്ച നാച്വറല്‍ റിസോഴ്‌സ് അപ്രൈസല്‍ റിപ്പോര്‍ട്ടിന്റെ പാനല്‍ മെമ്പറാണ്. പാലക്കാട് ചുര പ്രദേശത്ത് നടപ്പിലാക്കിയ 'ഗ്രീന്‍ ദി ഗാപ്പ്' വൃക്ഷവല്‍ക്കരണ പദ്ധതിയുടെ കണ്‍വീനറായിരുന്നു. നിലവില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ റിസോഴ്‌സ് ഗ്രൂപ്പ് അംഗവും മുണ്ടുരിലുള്ള ഐ.ആര്‍.ടി.സി യുടെ ഗവേഷണ കൗണ്‍സില്‍ അംഗവും നബാര്‍ഡിന്റെ നാഷനല്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ മിഷന്റെ മാസ്റ്റര്‍ ട്രെയിനറുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."