മാപ്പിളപ്പാട്ടിലെ അറബി വൃത്തങ്ങള്‍: ഒരു വിയോജനക്കുറിപ്പ്
#ഹസന് നെടിയനാട്
മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട് ഒട്ടധികം കനപ്പെട്ട പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാരനും ഗവേഷകനുമായ ബാലകൃഷ്ണന് വള്ളിക്കുന്ന് മാഷ് 'ഗാനവഴക്കങ്ങളുടെ അറേബ്യന്‍ വേരുകള്‍' എന്ന പേരിലെഴുതിയ ഒരു കുറിപ്പ് കാണാനിടയായി. അതില്‍ അറബിയില്‍നിന്ന് മാപ്പിളപ്പാട്ടില്‍ വന്ന ചില ഇശലുകളെക്കുറിച്ച് എഴുതിയിടത്ത് അദ്ദേഹത്തിനു പറ്റിയ വലിയ പിഴവുകളെ ചൂണ്ടിക്കാണിക്കാനാണ് ഞാനിവിടെ തുനിയുന്നത്.
കോഴിക്കോട് വചനം ബുക്സ് പ്രസിദ്ധീകരിച്ച 'മാപ്പിളപ്പാട്ടിന്റെ വേരുകള്‍ തേടി' എന്ന പുസ്തകത്തില്‍ ഞാനെഴുതിയ 'ഇശലുകളുടെ പഠനം' എന്ന ലേഖനത്തില്‍ അറബിക്കവിതയില്നിന്ന് മാപ്പിളപ്പാട്ടിലെത്തിയ ചില വൃത്തങ്ങളെ പരിചയപ്പെടുത്തിയിരുന്നു. അതില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി അവയെ ഖണ്ഡിച്ചുകൊണ്ടാണ് വള്ളിക്കുന്ന് ലേഖനം തയാറാക്കിയത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ എന്റെ വിശദീകരണം ആവശ്യമായി വന്നിരിക്കുകയാണ്.
ബാലകൃഷ്ണന് മാസ്റ്റര്‍ക്ക് അറബി അറിയില്ലെന്നതു കൊണ്ടു തന്നെ അദ്ദേഹം ലേഖനമെഴുതാന്‍ അവലംബിച്ചത് 'എന്‍സൈക്ലോപീഡിയ ഓഫ് ഇസ്ലാമി(വാള്യം ഒന്ന്, പേജ് 670)'ന്റെ ലിപ്യന്തരമാണ്. അതില്‍ അറബി വൃത്തങ്ങളെ പരിചയപ്പെടുത്തിയതില്‍ ഭീമമായ പിഴവുകളുള്ളതായി അതു പരിശോധിച്ചതില്‍നിന്ന് എനിക്കു മനസിലായി. ഞാന്‍ അറബി ബഹറുകള്‍ പരിശോധിക്കാന്‍ ഉപയോഗിച്ചത് അബൂ അബ്ദുറഹ്മാനുല്‍ ഖലീല്‍ എഴുതിയ 'ഇല്‍മുല്‍ അറൂള് ' എന്ന അറബിവൃത്ത ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തില്‍ പറയുന്നതുപ്രകാരമല്ല ബാലകൃഷ്ണന് മാസ്റ്റര്‍ അറബിവൃത്തങ്ങളെ പരിചയപ്പെടുത്തുന്നത്. ചില ഉദാഹരണങ്ങളിലൂടെ നമുക്കതു മനസിലാക്കാം.
പല വൃത്തനാമങ്ങളും തെറ്റായാണ് അദ്ദേഹം എഴുതുന്നത്. ബസീത്വ് എന്നതിന് ബാസിത് എന്നും, മുജ്തസ്സിന് പകരം മുജ്താത് എന്നുമാണ് അദ്ദേഹം എഴുതിയത്. അദ്ദേഹത്തിന്റെ ലേഖനത്തില്‍ വന്ന എല്ലാ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ സ്ഥലപരിമിതി അനുവദിക്കാത്തതിനാല്‍ രണ്ടു വൃത്തങ്ങള്‍ മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
1. റംല് വൃത്തം:
ബാലകൃഷ്ണന് മാസ്റ്റര്‍ എഴുതിയതിന്റെ രൂപം:
ഇല-തുന്‍-ഫാഇലത്തുന്-ഫാ-ഇലതുന്-ഫാ എന്നാണ്.
എന്നാല്‍ ഖലീലിന്റെ അറൂളില്‍ ഇത് ഇങ്ങനെയാണ്:
ഫാഇലാത്തുന്‍/ഫാഇലാത്തുന്‍/ഫാഇലാത്തുന്‍/ഫാഇലുന്‍
വള്ളിക്കുന്ന് പരിചയപ്പെടുത്തിയ വൃത്തവുമായി താളത്തിലും അക്ഷരഘടനയിലും തികച്ചും വ്യത്യസ്ത രൂപമാണ് അറബി വൃത്തശാസ്ത്രത്തിലുള്ളത്.
ലാതകുന്‍ ഫീ/അയ്യി വക്തിന്/കാദിബന് ബല്/സാദിഖാ
എന്നത് റംല് വൃത്തത്തില്‍ വന്ന പദ്യമാണ്. ഇതേരൂപത്തില്‍ മാപ്പിളപ്പാട്ടില്‍ വന്ന ഇശലാണ് 'ആദി അന്തം'. മോയിന്‍കുട്ടി വൈദ്യര് ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാലില്‍ എഴുതിയ
എത്തമപ്പരി/ശൊത്തെബാലനില്/പത്തിനിഹുസ/നുല്ജമാല്
എന്ന പാട്ടാണ് ഞാന്‍ പരിചയപ്പെടുത്തിയത്. ഇതു തെറ്റാണെന്നാണ് വള്ളിക്കുന്നിന്റെ കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ റംല് വൃത്തത്തിന്റെ 'വസ്ന് ' തെറ്റായി മനസിലാക്കിയതിനാലാണ് അദ്ദേഹത്തിന് ഈ പിഴവ് സംഭവിച്ചത്.
2. കാമില്‍ വൃത്തം:
അറബിവൃത്തത്തിലെ കാമിലിന്റെ രൂപം
മുതഫാഇലുന്‍/മുതഫാഇലുന്‍/മുതഫാഇലുന്‍ എന്നാണ്. ബാലകൃഷ്ണന് മാസ്റ്റര്‍ കണ്ടെത്തിയ രൂപം
ഇലുന്/മുതഫാഇലുന്‍/മുതഫാ എന്നാണ്. അറബിക്കവിതയില്‍ ഇങ്ങനെ കാമിലിന്റെ രൂപം കാണാനില്ല. പുലിക്കോട്ടില്‍ ഹൈദര്‍ എഴുതിയ 'ബൈത്തിന്റെ രീതിയില്‍ എങ്കളെന്നിലയച്ചെ' എന്ന പാട്ട്, തഴവാ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രശസ്ത കൃതിയിലെ പാട്ടുകള്‍ എന്നിവയെല്ലാം കാമില്‍ വൃത്തത്തിലുള്ളവയാണ്.
മാപ്പിളപ്പാട്ടില്‍ ഇശല്ബൈത്ത് എന്ന പേര് നല്കാന് കാരണം തന്നെ ഇത് അറബി ബൈത്തില്‍നിന്നു വന്നു എന്നുദ്ദേശിച്ചാണ്. അറബിവൃത്തത്തില് വന്ന രൂപത്തിലാണ് ഈ പാട്ടിനെ നമുക്കു വിഭജിക്കാനും കഴിയുകയുള്ളൂ. ഇതുപോലെത്തന്നെ ഞാനെഴുതിയ റജ്സ്, ഹസ്ജ്, മുതദാറക് എന്നീ വൃത്തങ്ങളെപ്പറ്റി അദ്ദേഹം പറയുന്നതും തെറ്റാണ്. അറബിവൃത്തങ്ങളെ പരിചയപ്പെടാനുപയോഗിച്ച പുസ്തകത്തില്‍നിന്നാണ് അദ്ദേഹത്തിന് പിഴവുപറ്റിയതെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യം അദ്ദേഹം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 2 months agoചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്
Kerala
• 2 months agoഇന്ന് വിദ്യാരംഭം: അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
Kerala
• 2 months agoകോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്നാട് സ്വദേശി മരിച്ചു
Kerala
• 2 months agoസിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു
International
• 2 months agoഎന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 months agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 months agoകൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഡോക്ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 months agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 months agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 months agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 months ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 2 months agoകൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍
National
• 2 months agoരക്ഷകനായി ഗുർപ്രീത്; വിയറ്റ്നാമിനെതിരെ ഇന്ത്യക്ക് സമനില
Football
• 2 months agoഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍
Kerala
• 2 months agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
'യാത്രാ വിലക്ക് ലംഘനം ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തടവും പിഴയും, അല്ലെങ്കിൽ ഈ രണ്ടിലേതെങ്കിലുമൊന്ന് ബാധകമാകുന്ന ശിക്ഷാർഹമായ കുറ്റം'