HOME
DETAILS

കോവളം-കാരോട് ബൈപാസ് നിര്‍മാണത്തിന് ഒച്ചിഴയും വേഗം

  
backup
December 23 2018 | 04:12 AM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

ബിനുമാധവന്‍


നെയ്യാറ്റിന്‍കര: കോവളം-കാരോട് ബൈപ്പാസ് നിര്‍മാണം ഒച്ചിഴയും വേഗത്തിലെന്ന് പരക്കേ ആക്ഷേപം.
2016-ല്‍ ആണ് എല്‍.ആന്‍ഡ് ടി കമ്പനി ബൈപ്പാസിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനം നാലാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോഴും റോഡിന്റെ പൂര്‍ത്തീകരണം സ്വപ്നം കണ്ട് കഴിയുന്ന നാട്ടുകാര്‍ ആകെ നിരാശയിലാണ്.  എന്നാല്‍ കരാര്‍ ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അടുത്തിടെ വീണ്ടും കരാര്‍ ആറ് മാസത്തേയ്ക്ക് കൂടി നിട്ടി കൊടുക്കുകയാണുണ്ടായത്. ഇതിന്റെ കാലാവധിയും ഡിസംബറില്‍ അവസാനിക്കുകയാണ്. ഇതോടുകൂടിയാണ് നാട്ടുകാര്‍ നിരാശയിലായത്. നിലവിലെ നിര്‍മാണ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇനിയും ഈ ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും എന്നുള്ളതാണ് യാഥാര്‍ഥ്യം.
ബൈപ്പാസ് റോഡ് കടന്നു പോകുന്നതിന് സമീപമുള്ള ചെറുതും വലുതുമായ പഞ്ചായത്ത് റോഡുകളും പി.ഡബ്ല്യു.ഡി റോഡുകളും തകര്‍ന്ന് തരിപ്പണമായി സഞ്ചാര യോഗ്യമല്ലാത്ത തരത്തിലാണ് കിടക്കുന്നത്. ബൈപ്പാസ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുമായി പോകുന്ന ടിപ്പറുകളുടെയും ഹെവി വാഹനങ്ങളുടെയും മരണപാച്ചിലാണ് റോഡുകളുടെ ദയനീയമായ തകര്‍ച്ചക്കിടയാക്കിയത്.
ദിനം പ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ഭാഗങ്ങളില്‍ നടക്കാറുള്ളത്. ഒപ്പം ജീവന്‍ അപഹരിച്ച സംഭവങ്ങളും നിരവധി.അടിപ്പാതയ്ക്കും മേല്‍പ്പാലത്തിനുമായി മുറിച്ച റോഡുകളു ടെ അവസ്ഥയും മറ്റൊന്നല്ല. മരപ്പാലം-വേങ്ങപ്പൊറ്റയിലെ മേല്‍പ്പാലം മാത്രമാണ് ഏകദേശം പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ പാലം യാത്രികര്‍ക്കായി തുറന്നു കൊടുക്കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കൃഷി ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ട ഭൂ ഉടമകള്‍ നഷ്ടപരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ല. സമീപ റോഡുകളുടെ അവസ്ഥയും വളരെ ദയനീയമാണ്.
കാഞ്ഞിരംകുളം പ്ലാവിളയില്‍ അടിപ്പാത നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ല. കല്ലുമല-കൈവന്‍വിളയിലെ മേല്‍പ്പാലത്തിന്റെ പണിയും അവതാളത്തിലാണ്.
നിലവിലെ റോഡ് പൊട്ടി പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. തിരുപുറം-മണ്ണക്കല്‍ റോഡിലെ അടിപ്പാതയുടെ നിര്‍മാണവും ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്.
സമാന്തര റോഡുകളും സഞ്ചാര യോഗ്യമല്ല.ബൈപ്പാസ് റോഡ് നിര്‍മാണത്തിനായി സ്ഥലം കൈമാറിയ കാഞ്ഞിരംകുളം , ചെങ്കല്‍ , കോട്ടുകാല്‍ , തിരുപുറം , കാരോട് തുടങ്ങീ അഞ്ച് വില്ലേജുകളിലെ വസ്തുവിന്റെ വില നിര്‍ണയിക്കുന്നതിന് ജില്ലാ പര്‍ച്ചേസ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കമ്മിറ്റി തീരുമാനിച്ചുറപ്പിച്ച തുകയില്‍ വസ്തു ഉടമകള്‍ എഗ്രിമെന്റ് ഒപ്പുവച്ചിരുന്നു.
ഇതിന്‍ പ്രകാരം ഭൂമിയെ അഞ്ച് കാറ്റഗറിയായി തിരിക്കുകയും ഇതില്‍ എ കാറ്റഗറിയ്ക്ക് 5,25000 രൂപ എന്ന കണക്ക് നിശ്ചയിക്കുകയും ചെയ്തു.
എ കാറ്റഗറിയുടെ പത്ത് ശതമാനം കുറച്ചുള്ള തുകയാണ് മറ്റ് കാറ്റഗറികള്‍ക്ക് നല്‍കുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ സ്റ്റേറ്റ് ലവല്‍ എംബവര്‍ കമ്മിറ്റി ഈ തീരുമാനം റദ്ദുചെയ്യുകയായിരുന്നു. ഇതോടുകൂടി 3,75000 രൂപയാണ് സെന്റ് ഒന്നിന് ഭൂ ഉടമകള്‍ക്ക് ലഭിച്ചത്.  നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മാണം തടസപ്പെടുത്തി സമരം ചെയ്യുകയുണ്ടായി.  ഇതേതുടര്‍ന്ന് ജില്ലാ കലക്ടറെ ആര്‍ബിട്രേറ്ററായി ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷമാണ് കാര്യങ്ങള്‍ ഒരു വിധം മുന്നോട്ടു പോയത്. എന്നാല്‍ റോഡ് പണി ഇഴയുന്ന കാര്യത്തില്‍ തന്നെയാണ് ജനങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago