എന്‍.ആര്‍.ഐ സീറ്റിലെ അധിക തുക ഉപയോഗിച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കണം: ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അധികമായി വാങ്ങുന്ന അഞ്ചുലക്ഷം രൂപ ഉപയോഗിച്ചുണ്ടാക്കുന്ന സഞ്ചിതനിധി ഉപയോഗിച്ച് സാധുക്കളായ വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് 397 എന്‍.ആര്‍.ഐ സീറ്റുകളാണുള്ളത്. ഈ സീറ്റുകളിലേക്ക് ഇത്തവണ 20 ലക്ഷം രൂപയാണ് ഫീസായി രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു ലക്ഷം രൂപ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള സഞ്ചിതനിധി രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇത്തവണ അഞ്ചുലക്ഷം രൂപയാണ് സ്വാശ്രയ ഫീസ് എന്നതിനാല്‍ 397 പേരില്‍നിന്ന് സമാഹരിക്കുന്ന ഈ തുക ഉപയോഗിച്ച് അത്രതന്നെ സാധുക്കളായ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാന്‍ കഴിയും. ഇതിനുള്ള സംവിധാനം ഒരുക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."