ഭിന്നതക്കിടയില്‍ അമിത് ഷാ കര്‍ണാടകയില്‍
ബംഗളൂരു: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ പാര്‍ട്ടിയെ സജ്ജമാക്കാനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബംഗളൂരുവിലെത്തി.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം കര്‍ണാടകയിലെത്തിയതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
അതേസമയം കര്‍ണാടകയില്‍ പാര്‍ട്ടിയില്‍ യദ്യൂരപ്പ വിരുദ്ധ വിഭാഗം ശക്തമാണെന്നതുകൊണ്ട് ഇവരെ അനുനയിപ്പിക്കുകയെന്നതാണ് അമിത് ഷായുടെ സംസ്ഥാന സന്ദര്‍ശത്തിന്റെ മുഖ്യലക്ഷ്യമെന്നാണ് വിവരം.
ഗുജറാത്ത് എം.എല്‍.എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചതിന് നേതൃത്വം നല്‍കിയ മന്ത്രി ഡി.കെ ശിവകുമാറിനെതിരേ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഖനി ഇടപാടില്‍ യദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് അന്വേഷണം ശക്തമാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടത് ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും തെരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാന്‍ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കാനും അമിത്ഷാ നേതാക്കളോട് ആവശ്യപ്പെട്ടു.
യദ്യൂരപ്പക്കെതിരേ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. അദ്ദേഹത്തിന്റെ ഏകപക്ഷീയമായ നടപടിയാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാവായ കെ.എസ് ഈശ്വരപ്പ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചതില്‍ സംസ്ഥാന ബി.ജെ.പിയില്‍ രണ്ടുപക്ഷങ്ങളാണ് രൂപപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."