ആതുര സേവന രംഗത്ത് ജനകീയ മുഖം നല്‍കിയ ഡോ. ശിവദാസ് പടിയിറങ്ങി
മൂവാറ്റുപുഴ: ആതുര സേവന രംഗത്തിന് ജനകീയ മുഖം നല്‍കിയ ഡോക്ടര്‍ ശിവദാസ് പടിയിറങ്ങുന്നു. 21 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഹോമിയോ ചികത്സ വിദഗ്ധനായ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.ആര്‍ ശിവദാസ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. 1996ലാണ് ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫിസറായി ജോലിയില്‍ പ്രവേശിച്ചത്.
ഇടുക്കി ജില്ലയിലെ ആദിവാസി കോളനിയില്‍ പ്രവര്‍ത്തിക്കുന്ന മൂഴിക്കല്‍ ഹോമിയോ ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് മലപ്പുറം, എറണാകുളും, പാലക്കാട് എന്നി ജില്ലകളില്‍ സേവനം അനുഷ്ഠിച്ചു.
ആധുര ശുശ്രൂഷ സേവന രംഗത്ത് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കലാ സാംസ്‌ക്കാരിക സാമൂഹ്യ രംഗത്തെ പ്രവര്‍ത്തനങ്ങളാണ് ഡോക്ടറെ ഏറെ പ്രശസ്തനാക്കിയത്. നിര്‍ദ്ധനര്‍ക്കായി നിരവധി മെഡിക്കല്‍ ക്യാംപുകള്‍, സൗജന്യ മരുന്നുകളുടെ വിതരണം, ബോദവല്‍ക്കരണ ക്ലാസുകള്‍ എന്നിവക്ക് നേതൃത്വം കൊടുത്തതും ഡോക്ടറെ കൂടുതല്‍ ജനകീയനാക്കി.
2011ല്‍ മികച്ച ഡോക്ടര്‍ക്കുള്ള അംബേക്കര്‍ നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡ്, മാനവികത പുരസ്‌ക്കാരം, ആധുര സേവ പുരസ്‌ക്കാരം, കല്ലിക്കാട്ട് ഫൗണ്ടേഷന്‍ എക്‌സലന്‍സി അവാര്‍ഡ്, മാതൃക സേവ പുരസ്‌ക്കാരം, ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ്, എന്നിവയും ലഭിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരി ചന്ദ്രികയാണ് ഭാര്യ. ബയോ മെഡിക്കല്‍ ഇന്‍ജിനിയറായ അഭിജിത് മകനും, വിദ്യാര്‍ത്ഥിയായ ആര്യ ലക്ഷ്മി മകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."