HOME
DETAILS

ജില്ലയില്‍ 30 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാന്‍ ജില്ലാ പഞ്ചായത്ത്

  
backup
December 28, 2018 | 5:55 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-30-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4

 

പാലക്കാട് : പ്രളയാനന്തര കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഹരിത പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. പ്രളയത്തെ തുടര്‍ന്നുള്ള വരള്‍ച്ചയെ നേരിടുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം 30 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കും.
ജില്ലയിലെ 13 ബ്ലോക്കുകളുടെ കീഴിലായി സ്ഥലം കണ്ടെത്തിയാണ് ഹരിതവനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നെന്മാറ, തിരുമിറ്റക്കോട് എന്നിവിടങ്ങളില്‍ ഹരിതവന സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥല ലഭ്യത ഉണ്ടാവാത്ത സാഹചര്യത്തില്‍ നദീതീരങ്ങളില്‍ വൃക്ഷതൈകള്‍ നട്ട് ഇക്കോ പാര്‍ക്കുകളായി വികസിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികാര വികേന്ദ്രീകരണവും സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണവും കേരളത്തില്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ജനകീയാസൂത്രണം 2019-20 ഉദ്ഘാടനം ചെയ്ത് കെ.വി.വിജയദാസ് എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകള്‍ ശരാശരി 71 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചിട്ടുണ്ട്.
പഞ്ചായത്ത്തല കരാര്‍ ജോലികള്‍ അംഗീകൃത ഏജന്‍സികള്‍ക്ക് നല്‍കാനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ തനത് പദ്ധതിയായ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തൂതപ്പുഴ നദീതട ശാക്തീകരണ പദ്ധതികള്‍ ആവിഷ്‌കരിക്കും. നീര്‍ച്ചാലുകള്‍ വികസിപ്പിച്ചും കൈയേറ്റം തടഞ്ഞും നദീതടങ്ങളില്‍ വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കൂടാതെ ഹരിതകേരള മിഷനുമായി ചേര്‍ന്ന് ജില്ലയിലെ 13 ബ്ലോക്കുകളിലും മഴമാപിനികളും ഉഷ്ണമാപിനികളും സ്ഥാപിക്കും.
ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങള്‍ നിറഞ്ഞ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ താപനിലയില്‍ ഏറെ വ്യത്യാസമുള്ളതിനാലാണ് ഇത്തരം ഒരു സംരംഭം ആവിഷ്‌ക്കരിക്കുന്നത്. കൂടാതെ പ്രമുഖ കാലാവസ്ഥാ നിരീക്ഷകനായിരുന്ന ഡോ.പി.ആര്‍.പിഷാരടിയുടെ പേരില്‍ ചിറ്റൂര്‍ ഗവ.കോളജുമായി സഹകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കും. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ജലശുദ്ധി പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും സെമിനാറില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് പറഞ്ഞു.
കൂടാതെ കര്‍ഷകര്‍ക്കായി പച്ചക്കറി സംഭരണ കേന്ദ്രം, നെല്ല് സംഭരണകേന്ദ്രം, ജില്ലയിലെ അഞ്ചു ഫാമുകളുടെ അടിസ്ഥാന സൗകര്യ വികസനം, വയോജനങ്ങള്‍ക്കായി സ്‌നേഹവീടുകള്‍, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി സ്‌കൂളുകളില്‍ ജിംനേഷ്യം എന്നിവയും ആരംഭിക്കും. 130.76 കോടിയുടെ പദ്ധതികള്‍ക്കാണ് 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ രൂപം നല്‍കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സുധാകരന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബിനു മോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.അച്ചുതന്‍, വി മുരുകദാസ്, പി. ശ്രീജ, പ്ലാനിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബി.എം. മുസ്തഫ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി.സുബ്രമണ്യന്‍, സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 months ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 months ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 months ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 months ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 months ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 months ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 months ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 months ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 months ago