HOME
DETAILS

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

  
February 02, 2026 | 10:06 AM

rahul-gandhi-naravane-memoir-china-land-parliament-row

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ വാഗ്വാദം.കരസേന മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവന എഴുതിയ ഓര്‍മക്കുറിപ്പ്  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ വായിക്കവെയാണ് ബഹളമുണ്ടായത്. രാഹുല്‍ ഇത് വായിക്കവെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ടു. ഇവര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ രാഹുലിനെതിരെ ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി. 

ലോക്സഭയില്‍ നന്ദിപ്രമേയചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെ തേജസ്വി സൂര്യ ചോദ്യം ചെയ്തതോടെയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. പുറത്തിറങ്ങാത്ത പുസ്തകം സഭയില്‍ വായിക്കാനാവില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനെ അറിയിച്ചു. എന്നാല്‍ പുസ്തകം ഇറക്കാന്‍ നരവനയെ സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ആരോപിച്ചു. 

ദോക്ലാം വിഷയവും ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.  സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനങ്ങള്‍ക്ക് അടിവരയിടുന്നതാണ് തന്റെ കൈയ്യിലിരിക്കുന്ന ഒരു മാസികയില്‍ അച്ചടിച്ച പേജുകളിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാല്‍ മാസികകള്‍ക്ക് എന്തും പ്രസിദ്ധീകരിക്കാമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ലമെന്ററി നടപടികളുടെ ഭാഗമാകരുതെന്നും ഷാ വാദിച്ചു. അതേസമയം, രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിരയിലെ എം.പിമാരും ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നാല് മണിവരെ നിര്‍ത്തിവെച്ചു. 

 

The Lok Sabha witnessed heated exchanges between the government and the Opposition after Leader of the Opposition Rahul Gandhi referred to the memoir of former Army Chief General Manoj Mukund Naravane, alleging that China had occupied Indian territory.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ തകർക്കാൻ ഇസ്റാഈൽ, പക്ഷേ അമേരിക്കയ്ക്ക് ഭയം; യുദ്ധതന്ത്രങ്ങൾ പാളുന്നുവോ?

International
  •  3 days ago
No Image

ഇറാനുമായുള്ള സംഘർഷത്തിന്റെ മറവിൽ വെസ്റ്റ് ബാങ്കിൽ ഇസ്റാഈലിന്റെ കുടിയേറ്റ ഭീകരത; ഫലസ്തീൻ ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു

International
  •  3 days ago
No Image

സംഘർഷത്തിന്റെ നോവായി പതിനൊന്നുകാരി എൽന; കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മരിച്ച പെൺകുട്ടിയുടെ ഓർമ്മകൾ പങ്കുവെച്ച് പിതാവ്

Kuwait
  •  3 days ago
No Image

'ഭാര്യയുടെ സീറ്റിനായി നെട്ടോട്ടം; ജി. സുധാകരനെ എം.വി. ഗോവിന്ദൻ അവഹേളിച്ചത് ശരിയായില്ല': സി.പി.എമ്മിനെതിരെ രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

യാത്രക്കാർ ജാഗ്രതൈ! ഇത്തിഹാദ് എയർവേയ്‌സിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ

uae
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി ഒമാൻ നാവികസേന

oman
  •  3 days ago
No Image

പി.കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സി.പി.ഐ.എം; യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

Kerala
  •  3 days ago
No Image

തുർക്കിക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണശ്രമം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇനിയും കഥ തുടരും...' കൊല്ലപ്പെട്ടത് 500 യു.എസ് സൈനികര്‍; ഒന്നും അവസാനിച്ചിട്ടില്ല, ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍

International
  •  3 days ago
No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  3 days ago