HOME
DETAILS

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  
February 02, 2026 | 6:29 AM

illegal-parole-opposition-walkout-kerala-assembly

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതിനെതിരെ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. വേണമെങ്കില്‍ സബ്മിഷനാക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തു. സഭയില്‍ പ്രതിഷേധിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങി. സര്‍ക്കാരിനും സി.പി.എമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. 

ജീവപര്യന്തം ശിക്ഷ ലഭിച്ച ആള്‍ക്ക് ഒരു മാസത്തില്‍ മൂന്നു തവണ പരോള്‍ നല്‍കി. ടി പി കേസ് പ്രതികള്‍ക്ക് മൂന്നുവര്‍ഷം പരോള്‍ ലഭിച്ചു. ജയില്‍ എ.ഡി.ജി.പിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. പരോള്‍ മാനദണ്ഡം പോലും ലംഘിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും സര്‍ക്കാരിന് സൗകര്യമില്ലാത്തവ ചര്‍ച്ചചെയ്യേണ്ടെയന്നും വി.ഡി.സതീശന്‍ ചോദിച്ചു. സര്‍ക്കാരിന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കുടപിടിക്കുന്നെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.കെ രമയോട് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും വിഡി സതീശന്‍ ചോദിച്ചു.

സ്പീക്കറുടെ മുന്നില്‍ 'ഇന്നെന്താ ചര്‍ച്ചയില്ലേ' ബാനര്‍ ഉയര്‍ത്തിയാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. തുടര്‍ന്നായിരുന്നു വാക്കൗട്ട്. മടിയില്‍ കനമുള്ളതുകൊണ്ടാണ്  സ്വര്‍ണക്കൊള്ള ചര്‍ച്ചചെയ്യാതെ പ്രതിപക്ഷം ഓടിയതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പയ്യന്നൂരില്‍ പൊലിസിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ സി.പി.എം ബന്ധമുള്ള പ്രതികള്‍ക്ക് അനധികൃതമായി പരോള്‍ നല്‍കിയിരുന്നു. കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇത് ക്രമസമാധാന തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുമെന്ന് കാണിച്ച് കെ.കെ. രമയാണ്  നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

 

The Opposition walked out of the Kerala Legislative Assembly after the Speaker denied permission to move an emergency motion over the alleged illegal granting of parole to criminal case convicts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോൾകീപ്പറോട് എത്ര ഗോൾ നേടിയെന്ന് ചോദിക്കുമോ?; വിക്കറ്റ് ലഭിക്കാത്ത ബുംറയെ മുൻ ചൈന്നൈ താരം

Cricket
  •  a day ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ മോശമാകും | UAE Weather Alert

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പുകാരുടെ ഭീഷണി സാധ്യത തള്ളാതെ പൊലിസ് 

Kerala
  •  a day ago
No Image

ഗ്യാസ് ഏജന്‍സികള്‍ക്ക് സപ്ലൈകോയുടെ എട്ടിന്റെ പണി; ആറ്റിങ്ങലില്‍ വന്‍ വേട്ട; 600 സിലിണ്ടറുകള്‍ പിടിച്ചെ ടുത്തു

Kerala
  •  a day ago
No Image

യുവതിയുടെ ബ്ലാക്ക് മെയിലിംഗ്: ഫിറ്റ്‌നസ് ട്രെയിനർ ജീവനൊടുക്കി; പരാതിയുമായി കുടുംബം

crime
  •  a day ago
No Image

ആശാ ഭോസ്‌ലെ ഇനി ഓര്‍മ; സംഗീതസാമ്രാജ്യത്തിലെ വെള്ളിനക്ഷത്രത്തിനു രാജ്യം ഇന്ന് വിട നല്‍കും

National
  •  a day ago
No Image

പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം കൂടി തുറക്കപ്പെടുമോ?; നെതന്യാഹു ആധുനിക 'ഹിറ്റ്‌ലർ'; ഇസ്റാഈലിനെ ആക്രമിക്കുമെന്ന് തുർക്കി

International
  •  a day ago
No Image

സഊദിയില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അറിഞ്ഞിരിക്കാം | Saudi Weather Alert

Saudi-arabia
  •  a day ago
No Image

ഡോക്ടര്‍ ആകാന്‍ വന്നതല്ലേ... കൊന്നുകളഞ്ഞില്ലേ... സ്വപ്നങ്ങൾ ബാക്കിയാക്കി നിതിന്‍ മടങ്ങി

Kerala
  •  a day ago
No Image

നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ

crime
  •  a day ago