HOME
DETAILS

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

  
February 02, 2026 | 7:43 AM

e-sreedharan-opens-office-ponnani-high-speed-rail-dpr

മലപ്പുറം: സംസ്ഥാനത്ത് അതിവേഗ റെയില്‍വേ തുടങ്ങുന്നതിനായുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ എന്നവകാശപ്പെട്ട് ഇ.ശ്രീധരന്‍ പൊന്നാനിയില്‍ ഓഫിസ് തുറന്നു. സ്വന്തം നിലയ്ക്കാണ് ഓഫിസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. 

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡി.പി.ആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞദിവസം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളം ഉള്‍പ്പെട്ടിരുന്നില്ല. 

നാട്ടുകാര്‍ക്ക് ഉപദ്രവമുണ്ടാക്കാത്ത രീതിയില്‍ ഏപ്രില്‍ അവസാനത്തോടെ ഫീല്‍ഡ് വര്‍ക്ക് ആരംഭിക്കുമെന്നും അതിനുള്ള ഏജന്‍സിയെ തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. 

സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിയ ശേഷമായിരിക്കും സര്‍വേ നടപടികള്‍. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികള്‍. തുടര്‍ന്നാകും ഭൂമി ഏറ്റെടുക്കല്‍ നടപടികളെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയാണ് ശ്രീധരന്‍ മുന്നോട്ട് വെക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റൊരു അതിവേഗ പാത പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

Renowned engineer E. Sreedharan has opened an office in Ponnani to prepare the Detailed Project Report (DPR) for a proposed high-speed railway project in Kerala. The office was opened on his own initiative, with his wife Radha lighting the ceremonial lamp during the inauguration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  6 days ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  6 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  6 days ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  6 days ago
No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  6 days ago
No Image

യുദ്ധഭീതി: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചിടും; ഐൻ ദുബൈ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ പൂട്ടി

uae
  •  6 days ago
No Image

ഇറാൻ കനത്ത വില നൽകേണ്ടി വരും; തിരിച്ചടിക്കുമെന്ന് ഖത്തർ

qatar
  •  6 days ago
No Image

ദുബൈ യൂറോപ്പിനേക്കാൾ സുരക്ഷിതം; മിസൈൽ ഭീഷണിയിലും യുഎഇയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാർ

uae
  •  6 days ago
No Image

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

International
  •  6 days ago
No Image

റാസൽഖൈമയിൽ ഇറാനിയൻ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ പതിച്ചത് അൽ ഹംറ വില്ലേജിൽ, ആളപായമില്ല

uae
  •  6 days ago