HOME
DETAILS

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

  
Web Desk
February 02, 2026 | 7:05 AM

pv-anvar-to-contest-beypore-sunny-joseph-confirms

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരില്‍ അന്‍വര്‍ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ പി.വി അന്‍വര്‍ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

യു.ഡി.എഫിലെ സീറ്റ് വിഭജനത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തിനും അന്തിമ തീരുമാനമാകുന്നതിന് മുമ്പേതന്നെ ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ അന്‍വര്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. 

ബേപ്പൂരില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വറിനെ ഇറക്കാന്‍ യു.ഡി.എഫില്‍ പ്രാഥമിക ധാരണയായിരുന്നു. കോണ്‍ഗ്രസ് മത്സരിച്ചുപോരുന്ന ബേപ്പൂര്‍ അന്‍വറിന് വിട്ടുനല്‍കുന്നതില്‍ യു.ഡി.എഫില്‍ കാര്യമായ എതിര്‍പ്പില്ല. അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്‍വര്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങിയത്. 

ബേപ്പൂര്‍ മണ്ഡലത്തിലെ പ്രമുഖരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. സാമൂഹിക വ്യാപാര രംഗത്തെ പ്രമുഖരുമായും മത, സാമുദായിക നേതാക്കളുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുഹമ്മദ് റിയാസ് വിജയിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായി.

കഴിഞ്ഞ ഡിസംബറിലാണ് അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിലെ അസോസിയേറ്റ് അംഗമാക്കിയത്. മൂന്ന് സീറ്റുകളിലാണ് അന്‍വര്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാര്‍ മേത്തറിന് വേണ്ടി തൃക്കരിപ്പൂരുമാണ് ചോദിച്ചത്. ഇക്കാര്യത്തില്‍ യു.ഡി.എഫ് ഉറപ്പൊന്നും നല്‍കിയിട്ടില്ല.

 

 

KPCC President Sunny Joseph has confirmed that P.V. Anvar will be the candidate from the Beypore Assembly constituency in the upcoming Kerala Assembly elections. He expressed confidence that Anvar would secure a victory from the constituency.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്

Cricket
  •  3 hours ago
No Image

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  3 hours ago
No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  3 hours ago
No Image

സഞ്ജുവിന്റെ പരാജയത്തിന് കാരണം അവരാണ്: ഇർഫാൻ പത്താൻ 

Cricket
  •  3 hours ago
No Image

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

Kerala
  •  4 hours ago
No Image

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  4 hours ago
No Image

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

Football
  •  4 hours ago
No Image

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

Kerala
  •  5 hours ago
No Image

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

Cricket
  •  5 hours ago
No Image

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

uae
  •  5 hours ago