HOME
DETAILS

കെ.വി യു.പി സ്‌കൂള്‍ വെബ്‌സൈറ്റില്‍ തപാല്‍ ഓഫിസ് മുതല്‍ സ്റ്റുഡന്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെ

  
backup
December 28, 2018 | 6:14 AM

%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%ac%e0%b5%8d%e2%80%8c

 

നെടുമങ്ങാട്: ഏഴാം ക്ലാസിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച സ്‌കൂള്‍ വെബ്‌സൈറ്റില്‍ തപാല്‍ ഓഫിസും സര്‍വിസ് സെന്റര്‍ മാത്രമല്ല കുട്ടികളുടെ ഉപയോഗം കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ഉപയോഗിക്കാവുന്ന ലൈബ്രറിയും പിന്നെ വിജ്ഞാന പാര്‍ക്കും എന്തൊക്കെ വിവരം അറിയണം, അതെല്ലാം ഇവിടെയുണ്ട്. അതാണ് പാങ്ങോട് കെ.വി യു.പി സ്‌കൂള്‍.
സ്റ്റുഡന്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ടെക്കി ക്ലബ്ബുകള്‍ വരെ. കുതിര, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങി കാട വരെ. നാലേക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ മറ്റൊരു ലോകമാണ്. ഈ മികവിനാണ് പി.എം ഫൗണ്ടേഷന്‍ ഈ വര്‍ഷം സംസ്ഥാനത്തെ ഏറ്റവും നല്ല രണ്ടാമത്തെ സ്‌കൂളായി ഈ യുപി സ്‌കൂളിനെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ പഠനത്തോടൊപ്പം വിഞ്ജാനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതില്‍ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായുള്ള 580 കുട്ടികള്‍ ഇവരാണ് പഠനത്തോടൊപ്പം ഈ സ്‌കൂളിന്റെ ജൈവ വൈവിധ്യ മേഖലകളെ കൈകാര്യം ചെയ്യുന്നു. ഇവര്‍ക്ക് പ്രചോദനവും എല്ലാ സഹായവുമായി പ്രധാന അധ്യാപകന്‍ അന്‍സാരിയും കൂടെയുണ്ട്.
വിദ്യാ രംഗം കലാസാഹിത്യ വേദിയില്‍ ആരംഭിച്ച് റീഡേഴ്‌സ് ക്ലബ് വരെ 18 ക്ലബുകളാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 18 ക്ലബുകളിലായി സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അംഗങ്ങളാണ്.
വിവിധതരം മരങ്ങള്‍, അലങ്കാര ചെടികള്‍, ഔഷധ സസ്യ കലവറ അടങ്ങുന്നതാണ് സ്റ്റുഡന്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.
ഇവിടെ കാഴ്ചക്കൊപ്പം വിദ്യാര്‍ഥികള്‍ ആവശ്യക്കാര്‍ക്ക് വില്‍പനയും നടത്തുന്നുണ്ട്. അലങ്കാര മത്സ്യം, വിവിധയിനം കോഴികള്‍, താറാവ്, വാത്ത, ഗിരി, ടര്‍ക്കി, മുയല്‍, കുതിരകള്‍ അടക്കം വിദ്യാലയത്തിന്റെ അതിഥികളാണ്.
ഇന്ത്യയിലെ ആദ്യത്തെ തപാല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സര്‍വീസ് സെന്റര്‍ ഈ സ്‌കൂളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം ഈ സ്‌കൂളിലെ ഏഴാം ക്ലാസിലെ ടെക്കി ക്ലബിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച സ്‌കൂളിന്റെ വെബ്‌സൈറ്റ് ഏറെ ശ്രദ്ധേയമായിരുന്നു.
ഇതെല്ലാം നേരിട്ടെത്തി മനസിലാക്കിയാണ് മുന്‍ ഡി.പി.ഐ മുഹമ്മദ് ഹനീഷ് ഐ.എ.എസ് ചെയര്‍മാനായുള്ള പി.എം ഫൗണ്ടേഷന്‍ സംസ്ഥാനത്തെ രണ്ടാമത്തെ സ്‌കൂളായി ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തത്.
മൂന്നു മാസം മുന്‍പ് അപേക്ഷ ക്ഷണിച്ച പി.എം ഫൗണ്ടേഷന് സംസ്ഥാനത്ത് നിന്ന് നിരവധി സ്‌കൂളുകളാണ് അപേക്ഷ അയച്ചത്.
ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അവശേഷിച്ച പത്ത് സ്‌കൂളുകളില്‍ രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ മൂന്ന് സ്‌കൂളുകളായി ചുരുങ്ങുകയായിരുന്നു. ഇതില്‍ പ്രമുഖ വിദ്യാഭ്യാസ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം സ്‌കൂളുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ് വിലയിരുത്തിയത്. ഒന്നാം സ്ഥാനം 25 ഏക്കറില്‍ കരനെല്‍ കൃഷി നടത്തുന്ന മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ലഭിച്ചത്. ആദ്യമായാണ് ഒരു യു.പി സ്‌കൂളിന് ഇത്തരം അവാര്‍ഡ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥില്‍ നിന്നും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ അന്‍സാരി പ്രശസ്തി പത്രവും അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപയും ഏറ്റുവാങ്ങി. പിഎം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസ് അധ്യക്ഷനായി. ഐ.എം.ജി ഡയരക്ടര്‍ കെ. ജയകുമാര്‍ ഐ.എ.എസ്, ജസ്റ്റിസ് ഖാലിദ്, ജസ്റ്റിസ് ഫാത്തിമ ബീവി, ഗള്‍ഫാര്‍ മുഹമ്മദലി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  25 minutes ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  31 minutes ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  an hour ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  an hour ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 hours ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  3 hours ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  4 hours ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  4 hours ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  4 hours ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  4 hours ago