HOME
DETAILS
MAL
ഗജ ചുഴലിക്കാറ്റ്: വീട് നിര്‍മാണത്തിനായി മകനെ വിറ്റു
backup
December 28 2018 | 18:12 PM
ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീടിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താനായി മാതാപിതാക്കള്‍ 12 വയസുള്ള സ്വന്തം മകനെ പതിനായിരം രൂപക്ക് വിറ്റു. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് സംഭവം.
ബി. ചന്ദ്രു എന്നയാളാണ് തന്റെ കൃഷിഭൂമിയില്‍ കാലികളെ വളര്‍ത്താനായി കുട്ടിയെ വാങ്ങിയത്. കുട്ടിയെ ഡിസംബര്‍ 22 നാണ് പൊലിസ് മോചിപ്പിച്ചത്. മാതാപിതാക്കള്‍ വിറ്റതിനെ തുടര്‍ന്ന് കുട്ടി അടിമവേല ചെയ്യുകയായിരുന്നു. അടിമവേലയില്‍ നിന്ന് രക്ഷിച്ച കുട്ടിയെ പൊലിസ് നാഗപട്ടണം സബ് കലക്ടര്‍ കിഷോര്‍ കുമാറിന്റെ ഓഫിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."