ഹൈമാസ്ലൈറ്റ് പകല്‍ പ്രകാശിക്കും രാത്രിയായാല്‍ അണയും
കൊട്ടിയം: അയത്തില്‍ മേവറം ബൈപാസ് ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പകല്‍ കത്തി കിടക്കുകയും രാത്രിയില്‍ അണയുകയും ചെയ്യുന്നു.
പ്രകാശമില്ലാത്തതിനാല്‍ രാത്രി കാലങ്ങളില്‍ അപകടം പതിവായ മേവറത്തെ ഈ ലൈറ്റ് പകല്‍ കത്തി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും അധികൃതര്‍ കണ്ട മട്ടില്ല.
ഹൈമാസ്റ്റ് ലൈറ്റ് രാത്രി കാലങ്ങളില്‍ പ്രകാശിക്കാത്തതിനാല്‍ മേവറം ബൈപാസ് ജങ്ഷന് അപകടമേഖലയായി മാറി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലും മത്സ്യം കയറ്റിവന്ന ലോറി ഡിവൈഡറില്‍ കയറി തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവിടുത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കണമെന്ന മുറവിളി ഉയരുമ്പോഴാണ് പകല്‍ സമയങ്ങളില്‍ ഇത് കത്തിക്കിടക്കുന്നത്.
ഓട്ടോമാറ്റിക് സംവിധാനത്തില്‍ ടൈമറിന്റെ സഹായത്തോടെ കത്തുന്ന വിളക്കിന്റെ ടൈമര്‍ തകരാറിലായതാണ് പകല്‍ സമയം വിളക്ക് പ്രകാശിക്കാന്‍ കാരണമായതെന്നാണ് പറയുന്നത്.
ഇത് രാത്രികാലങ്ങളില്‍ പ്രകാശിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് സേവാദള്‍ മണ്ഡലം ചെയര്മാന് അയത്തില്‍ നിസാം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."