പൈതൃകനഗരിയില്‍ സാമുഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തകൃതി
മട്ടാഞ്ചേരി: പൈതൃകനഗരി വിനോദസഞ്ചാരികള്‍ക്ക് ആശങ്കയുടേതായി മാറുന്നു. പിടിച്ചുപറി, ഭീഷണി' മോഷണം' അന്ധകാരം പട്ടിശല്യം, രോഗഭീതി തുടങ്ങി ഫോര്‍ട്ടുകൊച്ചിയിലെത്തുന്ന സഞ്ചരികള്‍ക്ക് ഭീഷണിയാകുന്ന ഘടകങ്ങള്‍ ഏറെയാണ് .
നവവത്സരാഘോഷ വേളയിലും വഴിയോരങ്ങളിലും വിനോദസഞ്ചാരികള്‍ക്ക് നേരെ നിരന്തരമായുള്ള പീഡനങ്ങളും പിടിച്ചുപറിയും ഏറിയതോടെ ഫോര്‍ട്ടുകൊച്ചിസബ് കളക്ടറുടെ നേതൃത്വത്തില്‍ പോലീസുമായി ചേര്‍ന്ന് 30ഓളം കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ സാമുഹ്യ വിരുദ്ധ സംഘങ്ങളുടെ അഴിഞ്ഞാട്ടങ്ങള്‍ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരുന്നു.
ഈ വേളയില്‍ ഫോര്‍ട്ടുകൊച്ചി ബിഷപ്പ് ഹൗസിന് സമീപം വിദേശിയുടെ ബാഗ് തട്ടിയെടുത്ത ബൈക്ക്‌മോഷ്ടാക്കളെ പെടുന്നനെ പോലീസിന് പിടിക്കൂടുവാനും കഴിഞ്ഞു. മാത്രമല്ല വിനോദസഞ്ചാരികള്‍ക്കെന്നപ്പോലെ നാട്ടുകാര്‍ക്കും സുരക്ഷാസാഹചര്യമൊരുക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കരാറുകാരന് തുക നല്‍കാതായതോടെ ക്യാമറകള്‍ നീക്കം ചെയ്തു. ഇതോടെ സാമൂഹ്യ വിരുദ്ധരും ലഹ രിവില്പന സംഘങ്ങളും വീണ്ടും സജീവമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനകം വിദേശികളുടെതായി ആറ് പരാതികളാണ് പൊലീസിലെത്തിയത്. യാത്രാ തിരക്കിനിടയില്‍ പരാതിപ്പെടാതെ പോയത് അതിലുമെറെയെന്നാണ് നാ ട്ടുകാര്‍ പറയുന്നത്.
പെടുന്നനെ ഇരുചക്ര മുച്ചക്രവാഹ നങ്ങളിലെത്തി വിനോദ സഞ്ചാരികള്‍ക്കെതിരെ അതി ക്രമങ്ങള്‍ നടക്കുമ്പോള്‍ പകക്കുന്നവര്‍ പിന്നിട് പൊലീ സിലെത്തുമ്പോള്‍ നിസ്സഹായരാകും.
ഇത് അക്രമികള്‍ക്ക് രക്ഷയും നാടിന് പേരുദോഷത്തിനുമിടയാക്കുമെന്ന് ഹോംസ്റ്റേ സംരംഭകരും പറയുന്നു.വിനോദ സഞ്ചാരികള്‍ക്കായി ഒട്ടേറെ വികസന സൗകര്യങ്ങളൊരുക്കുമ്പോഴും ലഹരി സംഘങ്ങളും സാമുഹ്യവിരുദ്ധരു ടെ അഴിഞ്ഞാട്ടങ്ങളും വിദേശ ആഭ്യ ന്തര സഞ്ചാരികളില്‍ ആശങ്ക പരത്തുകയാണ്.
'ജനമൈത്രി പൊലീസും ടുറിസം പൊലീസും ചേര്‍ന്നൊരുക്കുന്ന പട്രോളിങ്ങ് ശക്തമാക്കുമ്പോഴും അഴിഞ്ഞാട്ടക്കാര അഴിക്കുള്ളിലാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ വീണ്ടും ടൂറിസം കേന്ദ്രങ്ങളില്‍ സജ്ജമാക്കണമെന്നാണ് നാട്ടുകാരും ടുറിസം ജനകീയ സംഘടനകളും ആവശ്യമുയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."