'സ്മരണ'യുടെ അഞ്ചാം വാര്‍ഷികം നാളെ
പുന്നയൂര്‍ക്കുളം: പ്രശസ്ത സാംസ്‌കാരിക സംഘടനയായ 'സ്മരണ' കുന്നത്തൂരിന്റെ അഞ്ചാം വാര്‍ഷികാഘോഷം ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തില്‍ ഓരോ മാസത്തിലുമായി 'സ്മരണ'യുടെ സൗഹൃദ സദസില്‍ നാടിന്റെ പലഭാഗങ്ങളിലുമുള്ള പ്രശസ്തരും അപ്രശസ്തരും എന്നാല്‍ വിവിധ വിഷയങ്ങളും വ്യത്യസ്ഥ കാഴ്ച്ചപ്പാടുകളുമുള്ളവരുടെ വീക്ഷണങ്ങള്‍ 'പാഠാന്തരങ്ങള്‍' എന്നപേരില്‍ അവതരിപ്പിപ്പിക്കാനായതായി സംഘാടകര്‍ വ്യക്തമാക്കി. പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഞ്ചാമത് വാര്‍ഷികാഘോഷത്തില്‍ പാഠാന്തരങ്ങളുടെ 60-ഫാമത് സൗഹൃദ സദസില്‍ 'ഭാരതീയ സംസ്‌കൃതി- വര്‍ത്തമാന കാലവും' എന്ന വിഷയം അജിത് കൊളാടി അവതരിപ്പിക്കും.
ഞായറാഴ്ച്ച വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ നേരത്തെ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച പ്രതിഭകളെ ആദരിക്കുംയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഉമര്‍ അറക്കല്‍, സി.ടി. സോമരാജ്, എം. മുഹമ്മദ് ഷരീഫ്, സി.പി. സുന്ദരേശന്‍, ടി. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."