ഹാജിമാരുടെ നടപടികള്‍ സ്വന്തം രാജ്യത്ത് പൂര്‍ത്തിയാക്കുന്ന നടപടിയുമായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം
മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ നടപടിക്രമങ്ങള്‍ അതതു രാജ്യങ്ങളില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാനുള്ള പദ്ധതിയുമായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം. നിലവില്‍ സഊദിയിലേക്ക് വരുന്ന വേളയില്‍ സഊദിയില്‍ ഇറങ്ങിയ ശേഷം ഉണ്ടാകുന്ന എമിഗ്രെഷന്‍ നടപടിക്രമങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ സ്വന്തം രാജ്യത്തു നിന്ന് തന്നെ പുറപ്പെടുമ്പോള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് സഊദി പാസ്‌പോര്‍ട്ട് വിഭാഗം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പരീക്ഷണാര്‍ത്ഥം ഈ വര്‍ഷം മലേഷ്യയില്‍ പദ്ധതി നടപ്പിലാക്കുകയും വന്‍ വിജയമാണിതെന്നു തെളിഞ്ഞതായും സഊദി പാസ്‌പോര്‍ട്ട് വിഭാഗം അധികൃതര്‍ അറിയിച്ചു.
പുതിയ പദ്ധതി നടപ്പിലാക്കുന്നതിനായി മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നേരത്തെ തന്നെ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തെ താല്‍കാലികമായി നിയമിച്ചിരുന്നു. ഹജ്ജിനുള്ള തീര്‍ത്ഥാടകര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷം വിമാനം കയറുന്നതിനു തൊട്ടു മുന്‍പ് തന്നെ സഊദിയുടെ ബന്ധപ്പെട്ട എല്ലാ നടപടികളും ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ഹാജിമാരുടെ പേര് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, വിരലടയാളം, ഫോട്ടോ എന്നിയവയടക്കം എമിഗ്രെഷന് ആവശ്യമായ ശേഖരിച്ചു സഊദി പാസ്‌പോര്‍ട്ട് വിഭാഗം കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. തുടര്‍ന്നു സഊദിയില്‍ ഇറങ്ങുന്ന തീര്‍ത്ഥാടകരുടെ പേര് വിവരങ്ങളും പാസ്‌പോര്‍ട്ടും ഒത്തു നോക്കുക മാത്രമാണ് ചെയ്യുന്നത്.
ഇതിനാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹാജിമാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുകയും ഹജ്ജ് എമിഗ്രെഷന്‍ വിഭാഗത്തിലെ തിരക്ക് ഗണ്യമായി കുറക്കുവാനും സാധിക്കും. സഊദി വിഷന്‍ 2030 യില്‍ ഹാജിമാര്‍ക്ക് ഉന്നത സേവനം ചെയ്യുന്നതിന് പദ്ധതിയുണ്ട്, ഇതില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പുതിയ നടപടിപ്രകാരം മലേഷ്യയില്‍ നിന്നും ഹജ്ജിനെത്തിയ ആദ്യ ഹജ്ജ് സംഘത്തെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹിയ സ്വീകരിച്ചു. ഹാജിമാരുടെ സേവനങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."