സഊദിയിൽ ടൂറിസം മേഖലയിൽ സ്വദേശി വൽക്കരണം പരാജയപ്പെട്ടതിൽ വിശദീകരണം ചോദിച്ചു ശൂറ കൗൺസിൽ
റിയാദ് : രാജ്യത്ത് ഏറ്റവും എളുപ്പത്തിൽ സഊദി വൽക്കരണം നടപ്പാക്കാൻ സാധിക്കുന്ന ടൂറിസം മേഖലയിൽ സ്വദേശി വൽക്കരണം നടപ്പാക്കുന്നതിൽ അതോറിറ്റി പരാജയപ്പെട്ടെന്നു വിലയിരുത്തൽ. ടൂറിസം അതോറിറ്റിയുടെ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഡോ. ഫഹദ് ബിന്‍ ജുമുഅയാണ് ഇക്കാര്യം ചോദിച്ചത്. ടൂറിസം അതോറിറ്റിയുടെ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെ ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശൂറ കൗണ്‍സിലും ആവശ്യപ്പെട്ടു.
സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍. ഹോട്ടല്‍, എയര്‍ലൈന്‍ ബുക്കിങ്, വിനോദ കേന്ദ്രങ്ങള്‍, ടൂര്‍ ഗൈയ്ഡുകള്‍ എന്നീ ജോലികളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനാവും. രാജ്യത്ത് നിരവധി ടൂറിസം പ്രദേശങ്ങൾ ഉള്ളതിനാൽ ടൂറിസം സാധ്യത കൂടുതലാണ്. അവ കണ്ടത്തെി വികസിപ്പിക്കാന്‍ ടൂറിസ അതോറിറ്റി ശ്രമിക്കണമെന്നും ശൂറ നിര്‍ദേശിച്ചു.
ഹോട്ടലുകളിലും ടൂറിസ കേന്ദ്രങ്ങളിലും അതോറിറ്റിയുടെ നിരീക്ഷണം ശക്തമാക്കണമെന്നും അതിഥികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ടൂറിസം, സ്പോര്‍ട്സ്, വിനോദം, സാംസ്കാരികം തുടങ്ങിയ വകുപ്പുകള്‍ തമ്മില്‍ ശക്തമായ സഹകരണം ഉണ്ടാവുന്നത് പരിപാടികളുടെ വിജയത്തിന് അനിവാര്യമാണെന്നും ശൂറ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."