HOME
DETAILS

സിറിയൻ യുദ്ധം; ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സഊദി, പുതിയ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല 

  
backup
December 29 2018 | 17:12 PM

4645645645321321
റിയാദ്: സിറിയയിൽ യുദ്ധം മൂലം തകർന്ന പ്രദേശങ്ങളിൽ സഊദി  ധനസഹായം നല്കിയിട്ടുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് നെതിരെ വിശദീകരണവുമായി സഊദി അറേബ്യ രംഗത്തെത്തി. അമേരിക്കയിലെ സഊദി എംബസിയാണ് ഇത്‌ സംബംന്ധിച്ച പ്രസ്താവനയുമായി രംഗത്തെത്തിയത്. സിറിയയിൽ ഐ.എസിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് കോടിക്കണക്കിന് ഡോളർ സഊദി  അറേബ്യ സംഭാവന നൽകിയിട്ടുണ്ട് എന്നാൽ പുതിയ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ലെന്നും എംബസി വൃത്തങ്ങൾ വ്യക്തമാക്കി.
 
കഴിഞ്ഞ ഓഗസ്റ്റ് മുതൽ സിറിയ പുനർനിർമാണത്തിന് സഊദി അറേബ്യ പുതിയ ധനസഹായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ലെന്ന് സഊദി എംബസി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, സിറിയ പുനർനിർമാണത്തിന് സഊദി അറേബ്യ ധനസഹായം വാഗ്ദാനം ചെയ്തു എന്ന നിലക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്ത ട്വീറ്റ് ശരിയല്ലെന്നും ഓഗസ്റ്റിനു മുമ്പ് നൽകിയ ധനസഹായത്തെ കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചതെന്നും സി.എൻ.ബി.സി ചാനൽ റിപ്പോർട്ട് ചെയ്തു. ധനസഹായം പ്രഖ്യാപിച്ചെന്ന് ട്രംപിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നില്ലെന്ന് യു.എസ് വിദേശ മന്ത്രാലയവും പറഞ്ഞു.
 
എന്നാൽ,  സിറിയയിൽ ഐ എസിനെതിരെ പ്രവർത്തിക്കുന്ന പ്രധാന രാജ്യമാണ് സഊദി. സിറിയയിൽ ഐ.എസിനെതിരെ ഏറ്റവും കൂടുതൽ വ്യോമാക്രമണങ്ങൾ നടത്തുന്ന രണ്ടാമത്തെ രാജ്യവും സഊദി  അറേബ്യയാണ്. ഐ.എസിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് ഓഗസ്റ്റിനു മുമ്പായി കോടിക്കണക്കിന് ഡോളർ സഊദി അറേബ്യ സംഭാവന നൽകിയിട്ടുണ്ടെന്നും യു എസിലെ സഊദി എംബസി വൃത്തങ്ങൾ പറഞ്ഞു.
 
ഐ.എസ് ഭീകരരിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളുടെ പുനർനിർമാണത്തിന് സഊദി അറേബ്യ നേരത്തെ പത്തു കോടി ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു. സഊദി അറേബ്യയുടെ ശക്തമായ സംഭാവന അടക്കം ഐ.എസിനെ പരാജയപ്പെടുത്തുന്നതിന് മുഴുവൻ സഖ്യരാജ്യങ്ങളും നൽകിയ സംഭാവനകളെ അമേരിക്ക സ്വാഗതം ചെയ്യുന്നതായി അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ഗാരെറ്റ് മാർക്വിസ് പറഞ്ഞു. 1996 മുതൽ 2018 വരെയുള്ള കാലത്ത് 79 ലേറെ രാജ്യങ്ങൾക്ക് 8470 കോടി റിയാലിന്റെ സഹായങ്ങൾ സൗദി അറേബ്യ നൽകിയിട്ടുണ്ട്. 5,62,000 യെമനി അഭയാർഥികൾക്കും മൂന്നു ലക്ഷത്തോളം സിറിയൻ അഭയാർഥികൾക്കും രണ്ടര ലക്ഷം മ്യാന്മർ അഭയാർഥികൾക്കും സഊദി  അറേബ്യ ആതിഥ്യം നൽകുന്നു. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികൾക്ക് അഭയം നൽകിയ രണ്ടാമത്തെ രാജ്യമാണ് സഊദി അറേബ്യ. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago