HOME
DETAILS

ടെക്കികള്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും രക്ഷയില്ല

  
backup
December 29 2018 | 21:12 PM

%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6

 

തിരുവനന്തപുരം: സ്വകാര്യ ജീവനക്കാര്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും ഭീഷണിയായി വനിതാ മതില്‍. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും ടെക്കികളെയും നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് വിവാദമാകുന്നത്. അതിനിടെ സാങ്കേതിക സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചതിലൂടെ ഉദ്യോഗാര്‍ഥികള്‍ക്കും മതില്‍ തലവേദനയായിട്ടുണ്ട്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വനിതാ മതിലില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ടെക്‌നോപാര്‍ക്ക് സി.ഇ.ഒയ്ക്കാണ് കലക്ടര്‍ കെ. വാസുകി കത്ത് നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വനിതാ മതിലിനായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് നടപടി.സാങ്കേതിക സര്‍വകലാശാല എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിയ നടപടിയും വിമര്‍ശനങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. വനിതാ മതിലിനായി പരീക്ഷകള്‍ മാറ്റിയെന്നാണ് ആരോപണം. സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകളാണ് മാറ്റിവച്ചത്. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. ജനുവരി ഒന്നിന് പുറമെ എട്ട്, ഒന്‍പത് തിയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകള്‍ യഥാക്രമം ജനുവരി 14, 21, 22 തിയതികളില്‍ നടത്തുമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ രാജ്യവ്യാപക ഹര്‍ത്താലുകളുണ്ട്. എന്നാല്‍, ഒന്നാം തിയതിയിലെ പരീക്ഷ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത് ഇതാണ്. ഇതിനിടെ വാമനപുരം പഞ്ചായത്ത് അധികൃതര്‍ തൊഴിലുറപ്പു തൊഴിലാളികളെയും അങ്കണവാടി ജീവനക്കാരെയും വനിതാ മതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച പഞ്ചായത്തംഗങ്ങളായ രാജീവ് പി. നായര്‍, മണികണ്ഠന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഗോപാലകൃഷ്ണന്‍ എന്നിവരെ വെഞ്ഞാറമൂട് പൊലിസ് അറസ്റ്റു ചെയ്തു.
മാത്രമല്ല, ചിറയിന്‍കീഴ് കിഴുവിലം പഞ്ചായത്തുകളിലെ കുടുംബശ്രീ യോഗങ്ങളില്‍ വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സനും ഭീഷണിപ്പെടുത്തിയതായി പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ച കുടുംബശ്രീ യൂനിറ്റുകളുടെ ആനുകൂല്യങ്ങള്‍ തടയുമെന്നും അംഗീകാരം റദ്ദാക്കുമെന്നും ചെയര്‍പേഴ്‌സന്‍ ഭീഷണിപ്പെടുത്തിയതായും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു

Kerala
  •  7 days ago
No Image

ഇനി യുഎഇയിലെ താമസസ്ഥലത്തിരുന്നും അറബി പഠിക്കാം, ഒഴുക്കോടെ സംസാരിക്കാം

uae
  •  7 days ago
No Image

ആകെ 12 പേർ; അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനം ഡൽഹിയിലെത്തി

National
  •  7 days ago
No Image

യുഎഇയില്‍ ഒരു വിദേശിക്ക് എങ്ങനെ ഒരു കാര്‍ വാടകക്കെടുക്കാം?

uae
  •  7 days ago
No Image

യുഎഇ വേറെ ലെവലാണ്; സോഫ്റ്റ് പവർ രാജ്യങ്ങളുടെ പട്ടികയിലും ആദ്യ പത്തിൽ

uae
  •  7 days ago
No Image

ചരിത്രങ്ങൾ തകർന്നു വീഴുന്നു! സച്ചിനെ പിന്നിലാക്കി ഇതിഹാസമായി കോഹ്‌ലി

Cricket
  •  7 days ago
No Image

ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

National
  •  7 days ago
No Image

പാകിസ്താനെതിരെ ബാറ്റെടുക്കും മുമ്പേ ഡബിൾ സെഞ്ച്വറി; ചരിത്രനേട്ടത്തിൽ ഹർദിക്

Cricket
  •  7 days ago
No Image

വീണ്ടും കാട്ടാനയാക്രമണം; ആറളം ഫാമില്‍ ദമ്പതികളെ ചവിട്ടിക്കൊന്നു

Kerala
  •  7 days ago
No Image

ഈ കൈകൾ ചോരില്ല; പഴയ ഇന്ത്യൻ ക്യാപ്റ്റനെയും മറികടന്ന് വിരാടിന്റെ മുന്നേറ്റം

Cricket
  •  7 days ago