HOME
DETAILS

ഓണവും ബക്രീദും: കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനും വിമാനസര്‍വിസും അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രി

  
backup
August 19 2017 | 12:08 PM

kerala-chief-minister-pinarayi-vijayan-onam-bakreed-special-train


തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍മന്ത്രി സുരേഷ് പ്രഭുവിനോടാവശ്യപ്പെട്ടു.

കേന്ദ്ര റെയില്‍ മന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ആഗസ്റ്റ് 25നും സപ്തംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണം. കേരളത്തിന് പുറത്തു കഴിയുന്ന മലയാളികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍വരാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളാണ്. ട്രെയിന്‍ കിട്ടാത്തതുകൊണ്ട് നാട്ടില്‍വരാന്‍ മിക്കപ്പോഴും അവര്‍ പ്രയാസപ്പെടുന്നു. ഇക്കൊല്ലം ഓണത്തോടൊപ്പം സപ്തംബര്‍ ഒന്നിന് ബക്രീദും വരികയാണ്. അതിനാല്‍ തിരക്ക് കൂടുതലായിരിക്കും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കാന്‍ ബന്ധപ്പെട്ട റെയില്‍വെ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഓണക്കാലത്തെ തിരക്കു കണക്കിലെടുത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിനും മുഖ്യമന്ത്രി കത്തയച്ചു.

ആഗസ്റ്റ് 27നും സപ്തംബര്‍ 15നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. ഇപ്പോള്‍ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വിസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും.

വിമാന കമ്പനികള്‍ കൂടുതല്‍ ഫ്‌ളൈറ്റ്  ഏര്‍പ്പെടുത്താന്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്നാണ് മെയ് 15ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിളിച്ച വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പ് നല്‍കിയത്.  അതിന്റെ തുടര്‍ച്ചയായി ജൂണ്‍ 23-ന് താന്‍ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആഗസ്റ്റ് 28നും സപ്തംബര്‍ 1നും ഇടയ്ക്ക് കൂടുതല്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് എയര്‍ അറേബ്യ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകണം. യോഗത്തിനു ശേഷം ഷാര്‍ജയിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

Kerala
  •  a day ago
No Image

തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്‍റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്

Kerala
  •  a day ago
No Image

താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  a day ago
No Image

മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി

International
  •  2 days ago
No Image

രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

Kerala
  •  2 days ago
No Image

എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-28-02-2025

latest
  •  2 days ago
No Image

വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ

International
  •  2 days ago
No Image

ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി

Saudi-arabia
  •  2 days ago