തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ആശ പ്രവർത്തകർ സമരം തുടരുന്നതിനിടെ, നാഷണൽ ഹെൽത്ത് മിഷൻ (NHM) പുതിയ ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനുമായി നടപടികൾ ആരംഭിച്ചു. ഓരോ ജില്ലയിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വോളണ്ടിയർമാരെ കണ്ടെത്താനാണ് തീരുമാനം.
പദ്ധതിക്കായി എൻഎച്ച്എം 11.70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്ക് വോളണ്ടിയർമാർക്ക് പരിശീലനം നൽകും. ആശ പ്രവർത്തകരുടെ സമരം ദീര്‍ഘിക്കുന്ന സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുത്തു സേവനം ഉറപ്പാക്കണമെന്നുള്ള നിർദേശം കഴിഞ്ഞ ദിവസം എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ വഴി പുറത്തിറക്കിയിരുന്നു.