HOME
DETAILS

പ്രവാസികളുടെ ശ്രദ്ധക്ക്; ഏപ്രിൽ മുതൽ ദുബൈയിൽ പുതിയ പാർക്കിങ്ങ് നിരക്ക്

  
February 28, 2025 | 4:35 PM

New Parking Fees in Dubai to be Implemented from April

ദുബൈയിൽ: ഏപ്രിൽ മാസം ആദ്യം മുതൽ ദുബൈയിൽ പുതിയ വേരിയബിൾ പാർക്കിങ്ങ് നിരക്കുകൾ പ്രാബല്യത്തിലാകും. അതേസമയം പാർക്കിങ്ങ് പിഴയിൽ നിന്നുള്ള വരുമാനത്തിൽ കഴിഞ്ഞ വർഷം 37 ശതമാനം വർധനയുണ്ടായെന്ന് അധികൃതർ അറിയിച്ചു. 249.1 ദശലക്ഷം ദിർഹമാണ് നേട്ടം. അതേസമയം, 2023ൽ ഇത് 181.3 ദശലക്ഷം ദിർഹമായിരുന്നു. കൂടാതെ, 2024 ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെ ചുമത്തിയ പിഴകളിൽ 72ശതമാനത്തിന്റെ വർധനയാണുള്ളത്. ഭൂരിഭാഗം പിഴകളും പബ്ലിക് പാർക്കിങ്ങ് വിഭാഗത്തിലാണ്. പൊതു പാർക്കിങ്ങ് പിഴകൾ നാലാം പകുതിയിൽ 51ശതമാനം വർധിച്ച് 424,000 ആയി. അതേ സമയം 2023ൽ ഇത് 281,000 ആയിരുന്നു.

ഏപ്രിൽ ആദ്യം മുതൽ പുതിയ വേരിയബിൾ പാർക്കിങ്ങ് നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചത്. രാവിലെ 8 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും എല്ലാ പൊതു പാർക്കിങ്ങ് സോണുകളിലും പ്രീമിയം പാർക്കിങ്ങ് സ്ഥലങ്ങളിലും മണിക്കൂറിന് 6 ദിർഹം ഈടാക്കും. (സോൺ ബിയിൽ 40 ദിർഹവും സോൺ ഡിയിൽ 30 ദിർഹവുമാണ് പ്രീമിയം പാർക്കിങ്ങിനുള്ള പ്രതിദിന താരിഫ്.) 2025 ഏപ്രിൽ മുതൽ ആരംഭിക്കാൻ പോകുന്ന വേരിയബിൾ താരിഫിനെ സംബന്ധിച്ച കാര്യങ്ങൾ അന്തിമമാക്കുന്നതിനായി പാർക്കിങ്ങിന്റെ മാനേജ്മെന്റ് ടീം നിലവിൽ ആർടിഎയുമായി ചർച്ചകൾ നടത്തിവരികയാണ്.

The Roads and Transport Authority (RTA) in Dubai has announced new parking fees to be implemented from April, affecting parking zones across the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  15 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  15 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  15 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  15 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  15 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  15 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  15 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  15 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  15 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  15 days ago