ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: 32 പേരെ രക്ഷപ്പെടുത്തി, 25 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ മഞ്ഞിടിച്ചിലിൽ കുടുങ്ങിയവരിൽ നിന്ന് 32 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം, ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 57 പേരിൽ 25 പേരെക്കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
രക്ഷാപ്രവർത്തനം ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) സംഘവും സംയുക്തമായി നേതൃത്വം നൽകുന്നു. കൂടാതെ ഗർവാൾ സ്‌കൗട്ടുകൾ, നാട്ടുകാരും രക്ഷാദൗത്യത്തിൽ സജീവമാണ്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ (SDRF) നേതൃത്വത്തിൽ തിരച്ചിൽ നീണ്ടു കൊണ്ടിരിക്കുകയാണ്.
ചമോലി ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയിരുന്നത്. മാനയ്ക്കും മാന പാസിനും ഇടയിലെ റോഡ് വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ദുരന്തത്തിൽ കുടുങ്ങിയത്. അതേസമയം, മഞ്ഞ് മൂടിയ പാതകൾ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."