HOME
DETAILS

മൂന്ന് വയസ്സുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; കളക്ടറെ ചുമതലയിൽ നിന്ന് നീക്കി സർക്കാർ

  
February 28, 2025 | 4:03 PM

Collector insults three-year-old survivor Government removes Collector from duty

ചെന്നൈ: തമിഴ്നാട് മയിലാടുതുറൈയിൽ ലൈംഗികാതിക്രമത്തിന് ഇരയായ മൂന്നു വയസ്സുകാരിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ ജില്ലാ കളക്ടർ എ.പി. മഹാഭാരതിയെ ചുമതലയിൽ നിന്ന് നീക്കി. കുട്ടിയെ പീഡിപ്പിച്ചതിന് കാരണക്കാരി അവൾ തന്നെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അതിരുകടന്ന പരാമർശം. പ്രതിയായ 17കാരന്റെ മുഖത്ത് കുട്ടി തുപ്പിയതുകൊണ്ടാണ് ആക്രമണം സംഭവിച്ചതെന്ന് കളക്ടർ പറഞ്ഞു. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനെക്കാൾ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാണ് പ്രാധാന്യം എന്നായിരുന്നു മഹാഭാരതിയുടെ പ്രസ്താവന. പോക്സോ കേസുകളെക്കുറിച്ചുള്ള ശില്പശാലയിൽ നടത്തിയ ഈ പരാമർശം വലിയ പ്രതിഷേധത്തിന് വഴിവച്ചതോടെ സർക്കാർ കളക്ടറെ പദവിയിൽ നിന്ന് നീക്കുകയായിരുന്നു.

തുടർന്ന്, മഹാഭാരതിയെ സ്ഥാനത്ത് നിന്ന് നീക്കി, ഈറോഡ് കോർപറേഷൻ കമ്മീഷണർ എച്ച്.എസ്. ശ്രീകാന്തിനെ പുതിയ മയിലാടുതുറൈ കളക്ടറായി നിയമിച്ചു. മഹാഭാരതിക്ക് പുതിയ ചുമതല നൽകിയിട്ടില്ല. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി മഹാഭാരതിയെ ശക്തമായി വിമർശിച്ചതോടെയാണ് നടപടി വേഗത്തിലായത്. "മഹാഭാരതി മനുഷ്യനാണോ?" എന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം.

അമാനുഷികമായ ഈ സംഭവം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്നത്. ബന്ധുവിനൊപ്പം അങ്കണവാടിയിലെത്തിയ 17കാരൻ, പുറത്തുള്ള ശുചിമുറിയിൽ പോയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിൽ പുതുച്ചേരി ജിപ്മറിൽ ചികിത്സയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  4 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  4 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  4 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  4 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  4 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  4 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  4 days ago