HOME
DETAILS

റമദാനില്‍ റിയാദ് മെട്രോ പുലർച്ചെ രണ്ടുവരെ സർവിസ് നടത്തും; ബസുകൾ മൂന്നു മണി വരെ

  
February 28, 2025 | 3:21 PM

Riyadh Metro to Operate Till 2 am During Ramadan

റിയാദ്: റിയാദ് മെട്രോയുടെയും പൊതുഗതാഗത ബസുകളുടെയും റമദാനിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍. റമദാനിൽ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും അര്‍ധരാത്രിക്ക് ശേഷം പുലര്‍ച്ചെ രണ്ട് മണിവരെ റിയാദ് മെട്രോ സര്‍വിസ് നടത്തും.

അതേസമയം, പൊതുഗതാഗത ബസുകള്‍ പുലര്‍ച്ചെ മൂന്നു മണിവരെ സർവിസ് നടത്തും. റമദാനില്‍ പൊതുഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സമയക്രമം തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സര്‍വിസ് ആരംഭിക്കൂ. കൂടാതെ, പുലര്‍ച്ചെ മൂന്നു മണിവരെ സര്‍വിസ് നടത്തുകയും ചെയ്യും.  

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതൽ റിയാദ് മെട്രോ സര്‍വിസ് ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍വിസ് ആരംഭിക്കുക. എല്ലാ ദിവസവും രാവിലെ 6:30 മുതല്‍ പുലര്‍ച്ചെ മൂന്നു മണിവരെ പൊതുഗതാഗത ബസുകള്‍ സര്‍വിസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മക്കക്കും മദീനക്കും ഇടയില്‍ തീര്‍ഥാടകരുടെ സഞ്ചാരം എളുപ്പമാക്കുക, ആസ്വാദ്യകരമായ യാത്രാനുഭവം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, 2025 റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സഊദി റെയില്‍വേ കമ്പനി (എസ്എആര്‍) തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യാത്രകളുടെയും സീറ്റുകളുടെയും എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഹറമൈന്‍ ഹൈ സ്പീഡ് റെയിൽ ഓപ്പറേറ്ററായ സഊദി - സ്പാനിഷ് റെയില്‍വേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ച്, സീസണിലെ സർവിസുകളുടെ എണ്ണം 3,410 ആയി ഉയർത്തിയതായി എസ്എആര്‍ വ്യക്തമാക്കി. 2024നെ അപേക്ഷിച്ച് ഇത് 21 ശതമാനം കൂടുതലാണ്. ഇതോടെ ഏകദേശം 1.6 ദശലക്ഷം സീറ്റുകള്‍ വര്‍ധിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവ് പരിഗണിച്ചാണ് ഈ തീരുമാനം. റമദാനിന്റെ ആദ്യ ആഴ്ചയില്‍ പ്രതിദിനം 100 ട്രിപ്പുകളുമായി പ്രതിദിന പ്രവര്‍ത്തനം ആരംഭിക്കും. പിന്നീട് മാർച്ച് 14ാം തീയതിയോടെ ഇത് പ്രതിദിനം 120 ട്രിപ്പുകളായി ഉയർത്തും, തിരക്കേറിയ ദിവസങ്ങളില്‍130 ട്രിപ്പുകൾ വരെയുണ്ടാകും.

മക്ക, ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം, മദീന എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളില്‍ ഒന്നാണ്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ ആധുനിക ഗതാഗത സംവിധാനം ഏറെ സഹായകമാണ്.

Riyadh Metro will extend its operating hours until 2 am during Ramadan, while buses will run until 3 am, ensuring convenient travel for residents and visitors during the holy month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  10 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  10 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  11 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  11 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  11 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  11 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  11 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  11 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  11 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  11 days ago