കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ ദുരിതത്തില്‍
തൊട്ടില്‍പ്പാലം: കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയുടെ പ്രസവവാര്‍ഡ് ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ ദുരിതക്കയത്തില്‍.
പ്രസവവാര്‍ഡിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതും, വാര്‍ഡില്‍ വെളിച്ചമില്ലാത്തുമാണ് ശോച്യാവസ്ഥയ്ക്ക് കാരണം. ഇത് ഗര്‍ഭിണികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ പ്രയാസത്തിലാക്കുകയാണ്.
നിലവില്‍ മഴപെയ്യുമ്പോള്‍ ഗര്‍ഭിണികളുടെ ദേഹത്ത് വെള്ളം വീഴുന്ന സ്ഥിതിയാണ്. ഇതില്‍ നിന്ന് രക്ഷതേടാന്‍ കട്ടില് മാറ്റിമാറ്റിയിട്ട് വേണം കിടക്കാന്‍. വെളിച്ചമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം രോഗികളുടെയും കൂട്ടിരിപ്പുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് പുനഃസ്ഥാപിച്ചു. എന്നാല്‍ ചോര്ന്നൊലിപ്പ് തടയാന്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. മലയോരമേഖലയിലെ ഏഴോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏകാശ്രയമാണ് കുറ്റ്യാടി താലൂക്കാശുപത്രി.
എന്നാല്‍ അത്രയും ആളുകള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധകാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."