HOME
DETAILS
MAL
ബോട്ടിലിടിച്ചു നിര്‍ത്താതെ പോയ കപ്പലിനായി അന്വേഷണം ഊര്‍ജിതം
backup
August 22 2017 | 00:08 AM
വിഴിഞ്ഞം: തുമ്പയില്‍ നിന്ന് ഏഴ് നോട്ടിക്കല്‍മൈല്‍ അകലെ മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ കപ്പല്‍ ഇടിച്ചതായി പറയപ്പെടുന്ന സമയത്ത് ഇതുവഴി കടന്നു പോയ മൂന്ന് കപ്പലുകളെ സംബന്ധിച്ച് പരിശോധിക്കാനായി വിഴിഞ്ഞം തീരദേശ പൊലിസ് സി.ഐ ബി.ജയചന്ദ്രന്റ നേതൃത്വത്തിലുള്ള അഞ്ച് അംഗസംഘം ഗോവ തുറമുഖത്തേക്ക് യാത്ര തിരിച്ചു. ഈ കപ്പലുകള്‍ ഗോവയില്‍ എത്തുമെന്ന് മുംബൈയിലെ ഡയകര് ജനറല്‍ ഓഫ് ഷിപ്പിങ് കേന്ദ്രം അറിയിച്ചതിന്റ അടിസ്ഥാനത്തിലാണ് സി.ഐയുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ ഉച്ചയോടെ ഗോവയിലേക്ക് യാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."