കാരിക്കോട് സര്‍വിസ് സഹകരണ ബാങ്ക് നവീകരിച്ച കെട്ടിടോദ്ഘാടനം നാളെ
തൊടുപുഴ: കാരിക്കോട് സര്‍വിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാരിക്കോട് ബ്രാഞ്ച് മന്ദിരം ഉദ്ഘാടനവും സാന്ത്വനസ്പര്‍ശം പദ്ധതി പ്രഖ്യാപനവും നാളെ നടത്തുമെന്ന് പ്രസിഡന്റ് എം.എം ഷാഹുല്‍ ഹമീദ്, സെക്രട്ടറി റ്റി.എ വിമല്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ സാന്ത്വനസ്പര്‍ശം പ്രഖ്യാപനം നടത്തും.
ബാങ്ക് പ്രസിഡന്റ് എം.എം ഷാഹുല്‍ ഹമീദ് അധ്യക്ഷനാകും. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, തൊടുപുഴ അര്‍ബന്‍ സഹകരണബാങ്ക് ചെയര്മാന് വി.വി മത്തായി പങ്കെടുക്കും.
പ്രാഥമിക സഹകരണ സംഘം അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ. ദീപക്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.സി മോഹനന്, റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് തെക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം, തൊടുപുഴ സഹകരണബാങ്ക് ആക്ടിങ് പ്രസിഡന്റ് ആര്. ഹരി, മുതലക്കോടം സഹകരണബാങ്ക് പ്രസിഡന്റ് വി.വി ജമാല്‍, ആലക്കോട് സഹകരണബാങ്ക് പ്രസിഡന്റ് സജീവ് ജോണ്‍, ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് എം.പി. ഷൗക്കത്തലി, മുഹമ്മദ് ഫൈസല്‍ (സി.പി.എം), സി.പി മാത്യു (കോണ്‍ഗ്രസ്), പി.കെ പുരുഷോത്തമന്‍നായര്‍ (സി.പി.ഐ), അഡ്വ. സി.കെ ജാഫര്‍ (മുസ്ലിം ലീഗ്), റ്റി.എസ് രാജന് (ബി.ജെ.പി), അഡ്വ. ജോസി ജേക്കബ്ബ് (കേരള കോണ്‍ഗ്രസ്), അഡ്വ. ഷാജി തെങ്ങുംപിള്ളില്‍ (എന്‍.സി.പി),സെക്രട്ടറി റ്റി.എ വിമല്‍കുമാര്‍, കണ്‍വീനര്‍മാരായ ബി. സജികുമാര്‍, സി.എസ് ഷാജി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."