HOME
DETAILS
MAL
സഹകരണ ബാങ്ക് പ്രസിഡന്റിനെതിരേ അവിശ്വാസം
backup
August 25 2017 | 02:08 AM
ഈരാറ്റുപേട്ട: ഇടതുമുന്നണി ഭരിക്കുന്ന സഹകരണബാങ്കില്‍ പ്രസിഡന്റിനെതിരേ സി.പി.എം അംഗങ്ങള്‍ അവതരിപ്പിച്ച അവിശ്വാസം ശനിയാഴ്ച ചര്‍ച്ചയ്ക്കെടുക്കും.
നഗരസഭാധ്യക്ഷന്‍ കൂടിയായ ടി.എം റഷീദാണ് ബാങ്ക് പ്രസിഡന്റ്. നഗരസഭാ ചെയര്മാന് രാജി വയ്ക്കണമെന്ന സി.പി.എം ആവശ്യം നിരസിച്ച് ചെയര്മാന് സ്ഥാനത്ത് തുടരുന്ന ടി.എം റഷീദിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത്നിന്ന് മാറ്റുവാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ബാങ്ക് ഭരണസമിതിയിലെ പതിനൊന്നു പേരും എല്‍.ഡി.എഫ് പാനലില്‍ ജയിച്ചവരാണ്.
സി.പി.എമ്മിന് പ്രസിഡന്റ് അടക്കം ആറ് അംഗങ്ങളാണുള്ളത്. സി.പി.ഐക്ക് മൂന്നും ജനതാദളിനും ഐ.എന്‍.എല്ലും ഓരോ അംഗങ്ങളുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."